MIDDLE EAST

ഇന്ത്യൻ സ്ഥാനപതി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രിയെ സന്ദർശിച്ചു

കുവൈറ്റിന്റെ പുതിയ വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ഹമദ് അൽജൗവാനുമായി ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. വളരുന്ന ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെ കുറിച്ചും, നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മേഖലകളിലെ സുപ്രധാന സാധ്യതകളും ചർച്ചാ വിഷയമായി.