KUWAITMIDDLE EAST

കുവൈറ്റിലെ ജഹ്‌റയിൽ പുതിയ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ

കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക കുവൈറ്റിലെ ജഹ്‌റയിൽ പുതിയ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ (ഐസിഎസി) ഉദ്ഘാടനം ചെയ്തു. എംബസിയുടെ ഔട്ട്‌സോഴ്‌സിംഗ് പങ്കാളിയായ ബിഎൽഎസ് ഇൻ്റർനാഷണലിന് തന്നെയാണ് പുതിയ ഐസിഎസി യുടെ ചുമതല. കുവൈറ്റിലെ ഇത്തരത്തിലുള്ള നാലാമത്തെ ഐസിഎസിയാണ് ജഹ്‌റ ഐസിഎസി. മറ്റുള്ളവ കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ് എന്നിവിടങ്ങളിലാണ്.

ബിൽഡിംഗ് നമ്പർ 27, അൽ ഖലീഫ ബിൽഡിങ് , രണ്ടാം നില, ഓഫീസ് 3 & 14, ബ്ലോക്ക് നമ്പർ 93, ജഹ്‌റ, കുവൈറ്റ് എന്ന വിലാസത്തിലുള്ള ഓഫീസിൽ നിന്ന് 2024 ഏപ്രിൽ 1 മുതൽ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ ലഭ്യമാണ്. ശനി മുതൽ വ്യാഴം വരെ ( 9 AM മുതൽ 2 PM വരെ) ആണ് പ്രവർത്തന സമയം. ജഹ്‌റയിലും അബ്ദാലി വരെയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് (ആംനസ്റ്റിയുമായി ബന്ധപ്പെട്ട യാത്രാരേഖകൾ ഉൾപ്പെടെ) വിവിധ കോൺസുലർ സേവനങ്ങളും, കുവൈറ്റികൾക്കുള്ള ഇന്ത്യൻ വിസകളും സുഗമമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ജഹ്‌റ ഐസിഎസി. ഇന്ത്യയിലേക്കുള്ള കുവൈറ്റ് സന്ദർശകരുടെ എണ്ണം വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ് . കുവൈറ്റിനും മൂന്നാം രാജ്യ പൗരന്മാർക്കും എംബസി ഒരു ദിവസത്തിനുള്ളിൽ മൾട്ടിപ്പിൾ എൻട്രി ഇന്ത്യൻ ടൂറിസ്റ്റ് വിസകൾ നൽകുന്നുണ്ട്. 2023ൽ ഏകദേശം 10000 വിസകളാണ് എംബസി നൽകിയത്.