നിർദിഷ്ട ജി സി സി ട്രെയിൻ 2028 -ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈറ്റ് അധികൃതർ
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നിർദിഷ്ട ജി സി സി ട്രെയിൻ 2028 -ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ജനറൽ ഡയറക്ടർ ഖാലിദ് ദാവി ആണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക മികവിലും അതോടൊപ്പം കുറഞ്ഞ ചെലവിലും പദ്ധതി പൂര്തത്തീകരിക്കുമെന്ന് ബോധ്യപ്പെടുന്ന അന്താരാഷ്ട്ര കമ്പനികളെയാണ് ഇതിന് പരിഗണിക്കുക. ജി സി സി ട്രെയിൻ സർവീസ് പ്രവർത്തന സജ്ജമാകുന്നതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്ര – ചരക്ക് നീക്കം കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാകും.