76-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസ്സി
കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ 76-ാം റിപ്പബ്ലിക്ക് ദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ആയിരക്കണക്കിന് പേരാണ് എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്.

ദേശീയ പതാക ഉയർത്തൽ:
ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക സ്വാതന്ത്ര്യ സമരത്തിൽ ജീവൻ പൊലിഞ്ഞവർക്ക് സ്മരണാഞ്ജലി അർപ്പിച്ചു. രാഷ്രപിതാവിന്‍റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടർന്ന് ദേശഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ ദേശീയ പതാക ഉയർത്തുകയും ഇന്ത്യൻ പ്രസിഡൻന്റിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം വായിച്ചു കേൾപ്പിക്കുകയും ചെയ്തു.

സ്ഥാനപതിയുടെ പ്രസംഗം:
പ്രസംഗത്തിൽ അദ്ദേഹം കുവൈറ്റ് അമീർ ഷെയ്ഖ് മെഷൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് എന്നിവരോട് നന്ദി പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2024 ഡിസംബറിലെ ചരിത്രപരമായ കുവൈറ്റ് സന്ദർശനത്തെ കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ അദ്ധ്യായം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

കലാപരിപാടികൾ :
ദേശഭക്തി ഗാനങ്ങൾ, ഇന്ത്യൻ നൃത്തരൂപങ്ങൾ എന്നിവ അരങ്ങേറി
സമൂഹത്തിന്റെ പങ്കാളിത്തം:
ഇന്ത്യൻ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് പേർ ആഘോഷത്തിൽ സജീവമായി പങ്കെടുത്തു.
