മരുഭൂമിയിൽ ജോലി ചെയ്യുന്നവർക്കായി കിറ്റ് വിതരണം
കുവൈറ്റ് : മരുഭൂമിയിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾക്കായി യൂത്ത് ഇന്ത്യ കുവൈറ്റിന്റെയും കെ.ഐ.ജി കനിവിന്റെയും നേതൃത്വത്തിൽ കിറ്റ് വിതരണം സംഘടിപ്പിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു.
റസാഖ് നദ്വിയും ഡോ. ശറഫുദ്ദീനും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കനിവ് കൺവീനർ ഫൈസൽ കെ.വി സമാപന പ്രസംഗം നടത്തി.
കിറ്റ് വിതരണ പ്രവർത്തനങ്ങൾക്ക് യൂത്ത് ഇന്ത്യ കുവൈറ്റ് സോഷ്യൽ റിലീഫ് കൺവീനർ റമീസ്, ട്രഷറർ ഹസീബ്, എക്സിക്യൂട്ടീവ് അംഗം മഹനാസ് മുസ്തഫ എന്നിവരും നേതൃത്വം നൽകി.
ഈ പദ്ധതിയിലൂടെ ഇരുനൂറോളം സഹോദരങ്ങൾക്ക് സഹായം എത്തിക്കാൻ കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
