കുവൈറ്റിൽ സഹേൽ ആപ്ലിക്കേഷൻ വഴി ഡ്രൈവർ ലൈസൻസ് പുതുക്കൽ ജനുവരി 2-ന് ആരംഭിക്കും
കുവൈറ്റിൽ സഹേൽ ആപ്ലിക്കേഷൻ വഴി ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള തീയതിയും, വാഹന കൈമാറ്റ സേവനം ആരംഭിക്കുന്ന തിയ്യതിയും ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 ജനുവരി 2 ചൊവ്വാഴ്ച മുതൽ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ സേവനം ആരംഭിക്കും, തുടർന്ന് 2024 ഫെബ്രുവരി 1 വ്യാഴാഴ്ച വാഹന കൈമാറ്റ സേവനവും ആരംഭിക്കും. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് പൗരോപകാരപ്രദമായ രീതിയിൽ സേവനങ്ങൾ ഡിജിറ്റലൈസേഷൻ ആക്കുന്ന നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നത് .