BusinessKUWAIT

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന് കുവൈറ്റിൽ 43 ഔട്ട്‌ലെറ്റുകൾ

കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ 42-മത് ഔട്ട്‌ലെറ്റ് ഫഹഹീലിലും 43-മത് ഔട്ട്‌ലെറ്റ് മംഗാഫിലും പ്രവർത്തനം ആരംഭിച്ചു. ജാസിം മുഹമ്മദ് ഖമീസ് പുതിയ ഔട്ട്‌ലെറ്റുകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ഡി ആർ ഒ തഹ്സീർ അലി, സി ഒ ഒ മുഹമ്മദ് അസ്ലം ചേലാട്ട് തുടങ്ങിയ മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

പുതിയ ഔട്ട്‌ലെറ്റുകളിൽ ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. പച്ചക്കറികൾ, പഴങ്ങൾ, മാംസം, സീഫുഡ് തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സ്റ്റോറിന്റെ പ്രത്യേകതകളിൽ പെടുന്നു. അതോടൊപ്പം, ഒരു ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഉപഭോക്താക്കളോടും ഗ്രാൻഡ് മാനേജ്‌മെന്റ് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും വിലയും സേവനവും നൽകാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്നും അധികൃതർ കൂട്ടിച്ചേർത്തു.


കുവൈറ്റിന്റെ എല്ലാ കോണുകളിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ സാന്നിധ്യമുണ്ടായിരിക്കുക എന്ന കാഴ്ചപ്പാടുമായാണ് പുതിയ സ്റ്റോറുകൾ തുറക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു. വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളോടും മുനിസിപ്പൽ അധികൃതരുടെ പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു.