KUWAITMIDDLE EAST

കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവ് 2025

കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളോട് അനുബന്ധിച്ച്
ഇന്ത്യ ഉത്സവ് 2025-ന് തുടക്കമായി. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വലിയ ശേഖരമാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത് .
അൽ-റായി ഔട്ട്‌ലെറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്തു.

ഇന്ത്യയിലെ ഫ്രൂറ്റ്സ്, വെജിറ്റബിള്‍സ്, ഗ്രോസ്‌റി പ്രൊഡക്റ്റുകൾ ,സാരി, പുരുഷന്മാരുടെ കുർത്ത, ചുരിദാർ എന്നിവക്ക് ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ത്യ ഉത്സവം 2025-ന്റെ ഭാഗമായുള്ള കുട്ടികൾക്കുള്ള മത്സര വേദികൾ ഉത്സവത്തെ കൂടുതൽ സജീവമാക്കി. ദി ഗ്രേറ്റ് ഇന്ത്യൻ ക്വിസ്, പാട്രിയോട്ടിക് സോംഗ് കൺപെറ്റീഷൻ, ഇന്ത്യൻ എഥ്നിക് ഫാഷൻ ഷോ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ അവരുടെ സൃഷ്ടി വൈഭവവും ഇന്ത്യയുടെ വൈവിധ്യവും പ്രകടമാക്കി.

ദി ഗ്രേറ്റ് ഇന്ത്യൻ ക്വിസ് മത്സരത്തിൽ ഐ.സി.എസ്.കെ. ഖൈത്താൻ ഒന്നാമതും, കാർമെൽ സ്‌കൂൾ കുവൈറ്റ് രണ്ടാമതും, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ മൂന്നാമതും എത്തി. ഇന്ത്യൻ പാട്രിയോട്ടിക് സോംഗ് കൺപെറ്റീഷൻ വിജയി ഐ.സി.എസ്‌.കെ . ഖൈത്താൻ ആയിരുന്നു, രണ്ടാമത് ഐ.സി.എസ്‌.കെ . അമ്മാനും ഭാരതിയ വിദ്യാഭവൻ മൂന്നാം സ്ഥാനവും നേടി.
ഇന്ത്യൻ എഥ്നിക് ഫാഷൻ ഷോ മത്സരത്തിൽ ഡൽഹി പബ്ലിക് സ്കൂൾ ഒന്നാമതും, ഐ.സി.എസ്‌.കെ . ജൂനിയർ, സ്മാർട്ട് ഇന്ത്യൻ സ്കൂൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
ആർട്ട് ഗാലറി മത്സരത്തിൽ ഐ.സി.എസ്‌.കെ . ഖൈത്താൻ ജൂനിയർ വിഭാഗത്തിൽ ഒന്നാമതും, കാർമെൽ സ്‌കൂൾ കുവൈറ്റ് രണ്ടാമതും എത്തി മുതിർന്ന വിഭാഗത്തിൽ ഐ.സി.എസ്‌.കെ . സീനിയർ ഒന്നാമതും , ഐ.സി.എസ്‌.കെ . ജൂനിയർ രണ്ടാമതും എത്തി.