കുവൈറ്റിൽ ‘കോട്ടയം ഫെസ്റ്റ് 2024’നവംബര്‍ 29-ന്; ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യാഥിതി
കുവൈറ്റ് : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് എട്ടാം വാര്‍ഷികാഘോഷം ‘കോട്ടയം ഫെസ്റ്റ് 2024′ നവംബര്‍ 29 വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബ്ബാസിയ അസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വൈകുന്നേരം 4 മണി മുതലാണ് പരിപാടി. കോട്ടയം എം.പി ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യാഥിതിയാകുന്ന ചടങ്ങില്‍ പാല എംഎല്‍എ മാണി സി കാപ്പനും സംബന്ധിക്കും.’കോട്ടയം ഫെസ്റ്റ് 2024’-ല്‍ പ്രശസ്ത സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമി, പിന്നണി ചലച്ചിത്ര ഗായിക അഖില ആനന്ദ്, ഗായകരായ അഭിജിത് കൊല്ലം, സാംസണ്‍ സില്‍വ എന്നിവര്‍ നയിക്കുന്ന കലാപരിപാടികൾ അരങ്ങേറും.
പൊതുസമ്മേളനത്തില്‍, ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന്റെ് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് മെഡക്സ് ഹോസ്പിറ്റലിനു വേണ്ടി സിഇഒ മുഹമ്മദ് അലിക്ക് നല്‍കും. ബിസിനസ് എക്‌സലന്റ് അവാര്‍ഡുകള്‍ റോയല്‍ സീഗല്‍ ചെയര്‍മാന്‍ സുനില്‍ പറക്കപാടത്തിനും, യൂണൈറ്റഡ് ലോജിസ്റ്റിക് കമ്പനി മാനേജിഗ് ഡയറക്ടര്‍ സിവി പോളിനും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഒന്നാം വാര്‍ഷികത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കള്‍ക്കായി ആരംഭിച്ച ‘കനിവ്’ വിദ്യാഭ്യാസ പദ്ധതി കൂടുതല്‍ വിദ്യാർഥികളിയ്ക്ക് എത്തിക്കും.
വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ കൂടാതെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഘടനയുടെ വക സാമ്പത്തിക സഹായം മന്ത്രി. വി.എന്‍ വാസവന് കൈമാറിയതായും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡോജി മാത്യു (പ്രസിഡന്റ്), സുമേഷ് ടി സുരേഷ് (ജനറല്‍ സെക്രട്ടറി), പ്രജിത് പ്രസാദ് (ട്രഷറര്‍ ), നിജിന്‍ ബേബി (പ്രോഗ്രാം കണ്‍വീനര്‍), അനൂപ് സോമന്‍ ( മുന്‍. പ്രസിഡന്റ് ) സെനി നിജിന്‍ (വനിതാ ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
വിജോ കെ വി(അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍),നിധി സുനീഷ് , ജസ്റ്റിന്‍ ജെയിംസ് (അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍), ജിത്തു തോമസ് (വൈസ് പ്രസിഡന്റ്),സിജോ കുര്യന്‍ (ജോയിന്റ് ട്രെഷര്‍),ബീന വര്‍ഗീസ് (വൈസ് ചെയര്‍പേഴ്‌സണ്‍ ),ബുപേഷ് (ചാരിറ്റി കണ്‍വീനര്‍ ),നിവാസ് ഹംസ, പ്രദീപ് കുമാര്‍ (ഏരിയ കോര്‍ഡിനേറ്റര്‍), സുബിന്‍ ജോര്‍ജ്, ജിജുമോന്‍ കുര്യന്‍, ബിനു യേശുദാസ്(എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ), സാന്ദ്ര രാജു, നക്ഷത്ര (വനിതാ വേദി അംഗങ്ങള്‍ )എന്നിവരും സന്നിഹിതരായിരുന്നു.