KUWAITMIDDLE EAST

കുവൈറ്റ് കെഎംസിസി മഹാസമ്മേളനം ‘തംകീൻ-2024’ നവംബർ 22 ന്

കുവൈറ്റ് : കുവൈറ്റ് കെഎംസിസി തംകീൻ മഹാസമ്മേളനം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ മർഹൂം ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നവംബർ 22 വെള്ളി വൈകിട്ട് ആറു മണിക്ക് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി, പികെ കുഞ്ഞാലികുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറി കെ.എം ഷാജി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. മൂന്നാമത് ‘ഇ. അഹമ്മദ് എക്സലൻസി അവാർഡി’ന് അർഹനായ എം.എ ഹൈദർ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എസ്.എം ഹൈദരലിക്ക് അവാർഡ് കൈമാറും. ‘തംകീൻ’ അഥവാ ‘ശാക്തീകാരണം’ എന്ന സമ്മേളനപ്രമേയത്തെ അടിസ്ഥാനപെടുത്തി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ കുവൈറ്റ് കെഎംസിസി അംഗങ്ങളെയും പ്രവാസികളെയും ശാക്തീകരിക്കാൻ ആവശ്യമായ ചർച്ചകളും പദ്ധതികളും നടപ്പിൽ വരുത്തുക എന്നതാണ് സമ്മേളനം ലക്ഷ്യം വെക്കുന്നത്.
‘തംകീൻ’-‘ശാക്തീകരണം’സമ്മേളന വിജയത്തിനായി 359 അംഗങ്ങൾ ഉൾകൊള്ളുന്ന സ്വാഗതസംഘം രൂപീകരിച്ച് രണ്ടു മാസത്തോളം വിവിധ സംഘടനാ തലങ്ങളിൽ വ്യത്യസ്തവും ആകർഷകവുമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി കുവൈറ്റിലെ പ്രവാസി പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുകയും മുസ്ലിം ലീഗിന്റെ രാഷ്ട്രീയധാരയിലേക്ക് പ്രവാസികളെ ആകര്ഷിക്കുകയുമാണ് കെഎംസിസിയുടെ ലക്ഷ്യങ്ങളിലൊന്ന്. മുൻകാലങ്ങളിൽ കുവൈറ്റ് കെഎംസിസി നടപ്പിൽ വരുത്തിയിരുന്ന പല പദ്ധതികളും തിരിച്ചുകൊണ്ടുവരാനും സോഷ്യൽ സെക്യൂരിറ്റി സ്കീം പോലുള്ള സുപ്രധാനമായ പദ്ധതികളിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരാനും കമ്മിറ്റി ഉദ്ദേശിക്കുന്നുണ്ട്.
വാർത്താസമ്മേളനത്തിൽ കുവൈറ്റ് കെഎംസിസി പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഓർഗനൈസിംഗ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, മീഡിയ ചാർജുള്ള വൈസ് പ്രസിഡന്റ്‌ ഫാറൂഖ് ഹമദാനി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *