KUWAITMIDDLE EAST

കുവൈറ്റ് കെഎംസിസി വനിതാ വിംഗ് രൂപീകരിച്ചു

കുവൈറ്റ് : കുവൈറ്റ് കെഎംസിസി വനിതാ വിംഗ് രൂപീകരിച്ചു. ഡോ. ശഹീമ മുഹമ്മദ് പ്രസിഡന്റ് ആയും അഡ്വ. ഫാത്തിമ സൈറ ജനറൽ സെക്രട്ടറിയായും ഫാത്തിമ അബ്ദുൽ അസീസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രഖ്യാപന സമ്മേളനത്തിൽ കുവൈറ്റ് കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്‌മ തബ്ഷീറ മുഖ്യാതിഥിയായി പങ്കെടുത്തു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. വനിതാ വിംഗ് ഭാരവാഹികളെ നാസർ മഷ്ഹൂർ തങ്ങളാണ് പ്രഖ്യാപിച്ചത്.

സഹഭാരവാഹികൾ:
വൈസ് പ്രസിഡന്റുമാർ: റസിയ മുസ്തഫ ഹംസ , തസ്‌നീം കാക്കതറയിൽ , ഫാത്തിമത് സജിദ , റസീന അൻവർ സാദത്ത് , ജസീറ സിദ്ദീഖ് , നൗറിൻ മുനീർ , ഷഫ്‌ന ഹർഷാദ് . സെക്രട്ടറിമാർ: സനാ മിസ്ഹബ് , ഫസീല ഫൈസൽ , മുഹ്സിന നിസാർ , ശബാനു ഷഫീർ , ഫരീദ ശുഐബ് , സുബി തഷ്റീഫ് , മെഹരുന്നിസ ആരിഫ് .
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി മൗനപ്രാർത്ഥന നടത്തി.


കുവൈറ്റ് കെഎംസിസി ആർട്സ് വിംഗിന്റെ പ്രബന്ധ രചന മത്സര വിജയികളായ ഇസ്മായിൽ വള്ളിയോത്ത്, ഷാജി കാട്ടുംപുറം, ബിജു കുര്യൻ എന്നിവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി.
സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.ടി സലീം, ബഷീർ ബാത്ത, റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, ഡോ. മുഹമ്മദലി, സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, ഇല്യാസ് വെന്നിയൂർ എന്നിവർ ഏകോപനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *