KUWAITMIDDLE EAST

കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റ് ‘സീസണൽ ഡിലൈറ്റ്സ്’; ക്രിസ്മസ് ആഘോഷ പരിപാടി ഉജ്ജ്വലമായി

കുവൈറ്റ് : ക്രിസ്മസിന്റെ ആവേശത്തിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീസണൽ ഡിലൈറ്റ്സ്’ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ദജീജ് ഔട്ട്ലെറ്റിൽ ആവേശകരമായ പരിപാടികളോടെ ആഘോഷപരിപാടികൾ ആരംഭിച്ചു. ലുലു ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇഫ്‌കോ കീ അക്കൗണ്ട് മാനേജർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ‘ലിറ്റിൽ സാന്റാ ഫാഷൻ ഷോ’ ആകർഷകമായി. ക്രിസ്മസ് ട്രീ ഡെക്കറേഷൻ, കേക്ക് അലങ്കാര മത്സരം എന്നിവയും നടന്നു.

ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.