KUWAITMIDDLE EAST

മെട്രോ കുവൈറ്റ് ഈദ് മെഗാ ഫെസ്റ്റ്‌ ഒരുക്കങ്ങൾ പൂർത്തിയായി

കുവൈറ്റ്: മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈറ്റ് സംഘടിപ്പിക്കുന്ന ‘മെട്രോയ്ക്കൊപ്പം ഈദ്’ എന്ന മെഗാ ഈദ് ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രശസ്ത ഗായക കുടുംബം നിസാം തളിപ്പറമ്പ് & ഫാമിലി , മലയാളികളുടെ എക്കാലത്തെയും മാപ്പിളപ്പാട്ടിന്റെ ജനപ്രിയ ഗായകൻ നസീർ കൊല്ലം എന്നിവർ കുവൈറ്റിലെത്തി .വിമാനത്താവളത്തിൽ വിശിഷ്ടാതിഥികളെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജ്മെന്റ് അംഗങ്ങൾ ഊഷ്മളമായി സ്വീകരിച്ചു.
ഒന്നാം പെരുന്നാൾ ദിനത്തിൽ വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെ അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്‌കൂളിലാണ് മെഗാ ഷോ നടക്കുക . 3:00 PM മുതൽ 4:00 PM വരെയാണ് പ്രവേശന സമയം. പരിപാടിയുടെ പ്രവേശനം സൗജന്യ പാസ്സുകളിലൂടെ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *