ലഹരിവിരുദ്ധ പ്രതിജ്ഞയോടെ ഒ.ഐ.സി.സി കുവൈറ്റ് ഇഫ്‌താർ സംഗമം
കുവൈറ്റ് : ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ കാട്ടൂർ കളീക്കൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ചന്ദ്രിക ദിനപത്രത്തിന്റെ കുവൈറ്റ് എഡിറ്ററുമായ ഫാറൂഖ് ഹംദാനി റമദാൻ സന്ദേശം നൽകി.
യുവതലമുറക്ക് ലഹരിമുക്ത ജീവിതത്തിനായി പ്രതിജ്ഞ
വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവാക്കൾക്കിടയിൽ വ്യാപകമായി കണ്ടുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രതിജ്ഞ ജോയിന്റ് ട്രഷറർ റിഷി ജേക്കബ് സദസ്സിനോട് ചൊല്ലിക്കൊടുത്തു.
പ്രമുഖരുടെയും സംഘടനാ ഭാരവാഹികളുടെയും പങ്കാളിത്തം
സെയിന്റ് ഗ്രിഗറിസ് ഓർത്തഡോക്സ് മഹാ ഇടവക വികാരി റവ. ഫാദർ ബിജു പാറക്കൽ, അസീസ് തിക്കോടി, ബെന്നി ഓർമ്മ, നാഷണൽ ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, ബിനു ചേമ്പാലയം എന്നിവർ ആശംസകൾ അർപ്പിച്ചു.
“വേണു പൂർണിമ 2025” റാഫിൾ കൂപ്പൺ പ്രകാശനം
ഒ.ഐ.സി.സി കുവൈറ്റിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന “വേണു പൂർണിമ 2025” മെഗാ പ്രോഗ്രാമിന്റെ റാഫിൾ കൂപ്പൺ നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര പ്രകാശനം ചെയ്തു. റാഫിൾ കോർഡിനേറ്റർമാരായ ജോയ് കരവാളൂർ, സൂരജ് കണ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
“നിറക്കൂട്ട്” പോസ്റ്റർ പ്രകാശനം
ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മറ്റി ഏപ്രിൽ 4ന് സംഘടിപ്പിക്കുന്ന “നിറക്കൂട്ട്” ചിത്രരചനാ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
മാധ്യമം, വ്യവസായം, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതവും, സെക്രട്ടറി ജോയ് കരവാളൂർ നന്ദിയും പറഞ്ഞു. രാഷ്ട്രീയ-സാമൂഹിക, വ്യവസായ, മാധ്യമ മേഖലകളിലെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.
നാഷണൽ സെക്രട്ടറിമാരായ നിസ്സാം തിരുവനന്തപുരം, സുരേഷ് മാത്തൂർ, വിവിധ ജില്ലാ കമ്മിറ്റി നേതാക്കൾ, യൂത്ത് വിങ് പ്രവർത്തകർ, പോഷക സംഘടനാ പ്രതിനിധികൾ എന്നിവർ ഇഫ്‌താർ വിരുന്ന് ഏകോപനം നടത്തി.
