പി എസ് കൃഷ്ണന് ഇന്തോ-ഗൾഫ് & മിഡിൽ ഈസ്റ്റ് ബിസിനസ് എക്സലൻസ് അവാർഡ് 2025 സമ്മാനിച്ചു
ദുബായ് : ദുബായിൽ നടന്ന ഇന്തോ-ഗൾഫ് & മിഡിൽ ഈസ്റ്റ് ബിസിനസ് എക്സലൻസ് അവാർഡ് 2025 ചടങ്ങ് പ്രൗഢ ഗംഭീരമായി സമാപിച്ചു. വ്യവസായ രംഗത്തെ പ്രമുഖ വെക്തിത്വങ്ങളെ ആദരിക്കുന്ന ഇന്റർനാഷണൽ അവാർഡ് ‘ഗ്ലോബൽ റിസർച്ച് കോൺഫറൻസ് ഫോറം (GRCF)’ സംഘടിപ്പിച്ചതായിരുന്നു.
കുവൈറ്റ് ആസ്ഥാനമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ടാർഗറ്റ് ഇന്റർനാഷണൽ ഡബ്ല്യു.എൽ.എൽ മാനേജിംഗ് ഡയറക്ടർ പി. എസ്. കൃഷ്ണന് ആദരവു നൽകിയത് ഔട്‍സ്റ്റാൻഡിങ് ഹോസ്പിറ്റാലിറ്റി സർവീസസ് വിഭാഗത്തിൽ ആണ്. ഹോസ്പിറ്റാലിറ്റി മേഖലയിലെ സേവന മികവ്, നവീന ആശയങ്ങളുടെ സാക്ഷാത്കാരം , ഉപഭോക്തൃ സംതൃപ്തി എന്നിവ പരിഗണിച്ചാണ് അവാർഡ് നിർണയം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
ഹോസ്പിറ്റാലിറ്റി മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള പി. എസ്. കൃഷ്ണൻ, ടാർഗറ്റ് ഇന്റർനാഷണൽ ഡബ്ല്യു.എൽ.എൽ. കമ്പനിയെ ആഗോള വിപണികളിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായും. ഗുണനിലവാരവും പ്രഫഷണലിസവും നിലനിർത്തുന്നതിൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ മികച്ചതാണെന്നും അവാർഡ് നിർണയ സമിതി വിലയിരുത്തി.
ചടങ്ങിൽ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ, പ്രിയന്ത നീലവാല, ഡോ. സെയ്ദ് അസം മൊയ്നുദ്ദീൻ, ലൈല റഹാൽ എൽ അത്‌ഫാനി, അബ്ദുൾ അസീസ് അഹ്മദ് എന്നിവർ പങ്കെടുത്തു.
