KUWAIT

കുവൈറ്റിലെ പ്രൈം വണ്‍ ഗ്രൂപ്പ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കുവൈറ്റ് : ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ പ്രമുഖ കമ്പനിയായ പ്രൈം വണ്‍ ഗ്രൂപ്പ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. കമ്പനി സീനിയർ ടെക്നിക്കൽ മാനേജർ പ്രമോദ് ബോണ്ടെ, ഫിനാൻസ് മാനേജറും ലോക കേരള സഭാംഗവുമായ സത്താർ കുന്നിൽ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൈം വണ്‍ ഗ്രൂപ്പിലെ ജീവനക്കാര്‍ ചേർന്ന് വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള സഹായം കൈമാറി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മധുര പലഹാര വിതരണം നടത്തി. ഐക്യവും സമഗ്രതയും വിളിച്ചോതുന്ന രീതിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്.