ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റ് സ്തനാർബുദ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു
സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റ് – അൽ റായ് ഔട്ട്ലെറ്റിൽ സ്തനാർബുദ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവുമായി (ഐഡിഎഫ്) സഹകരിച്ച് നടത്തിയ കാമ്പയിൻ, സ്തനാർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ആവശ്യമുള്ള രോഗികളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു.സമൂഹത്തിന്റെ നാനാ തുറയിലുള്ള നിരവധി പേർ പങ്കെടുത്തു. ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ നേതൃത്വം നൽകി.
പ്രഗത്ഭരായ കാൻസർ വിദഗ്ധർ സ്തനാർബുദത്തെക്കുറിച്ചുള്ള ഒരു ബോധവൽക്കരണ സെമിനാറിൽ പങ്കെടുത്തു. ഈ അവസ്ഥ നേരിട്ട് ബാധിച്ച വ്യക്തികൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ പരിപാടിയിൽ പങ്കാളികളായി. സ്തനാർബുദ സാധ്യതകൾ, നേരത്തെയുള്ള കണ്ടെത്തൽ, പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ പ്രതിപാധിച്ച് 10-ലധികം വിദഗ്ധ ഡോക്ടർമാർ കാമ്പെയ്നിൽ പങ്കെടുത്തു.