എൻബിടിസി ഗ്രൂപ്പിന് നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനത്തിന് ബഹുമതി
കുവൈറ്റ് സിറ്റി: എൻബിടിസി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) പ്രവർത്തനങ്ങളുടെ ഭാഗമായി നവീകരിച്ച നുവൈസീബ് അതിർത്തി പദ്ധതി വിജയകരമായി പൂർത്തീകരിച്ചതിന് ബഹുമതി. അൽ-അഹമ്മദി ഗവർണർ ഷെയ്ഖ് ഹമൂദ് ജാബർ അഹമ്മദ് എൻബിടിസി കോർപ്പറേറ്റ് ഓഫീസിൽ സന്ദർശനം നടത്തുകയും അനുമോദന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.എൻബിടിസി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് നാസർ അൽ-ബദ്ദ, മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം, കുവൈത്തിലെ പ്രമുഖ കമ്മ്യൂണിറ്റി വളണ്ടിയർ യൂസഫ് അൽ ഒമ്രാൻ ബുജറാഹ്, പബ്ലിക് റിലേഷൻസ് മാനേജർ ലത്തീഫ നാസർ മുഹമ്മദ് അൽ-ബദ്ദ തുടങ്ങിയവർ പങ്കെടുത്തു.

അനുമോദന ചടങ്ങിന്റെ പ്രധാന നിമിഷങ്ങൾ
അൽ-അഹമ്മദി ഗവർണറുടെ പ്രസംഗം:
ഷെയ്ഖ് ഹമൂദ് ജാബർ അഹമ്മദ് എൻബിടിസി ഗ്രൂപ്പിന്റെ സമർപ്പണത്തെയും പങ്കാളിത്തത്തെയും പ്രശംസിച്ചു.
വീഡിയോ പ്രദർശനം:
നവീകരണ പ്രവർത്തനങ്ങളുടെ തുടക്കം മുതൽ പൂർത്തീകരണം വരെ നടന്ന കാര്യങ്ങൾ എടുത്തുകാണിക്കുന്ന വീഡിയോ അവതരണം.
അഭിനന്ദന സർട്ടിഫിക്കറ്റുകൾ:
അൽ-അഹമ്മദി ഗവർണർ, എൻബിടിസി ചെയർമാൻ, മാനേജിംഗ് ഡയറക്ടർ എന്നിവർ ചേർന്ന് പ്രവർത്തനത്തിൽ പങ്കാളികളായ ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
നുവൈസീബ് അതിർത്തി നവീകരണം: മാതൃകാപരമായ പ്രവർത്തനമായി മാറിയതായി അധികൃതർ പറഞ്ഞു
പദ്ധതിയുടെ ഭാഗമായി 14 ദിവസത്തിനുള്ളിൽ എൻബിടിസി ഗ്രൂപ്പ് അതിർത്തി നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചു. “വൺ ടീം, വൺ ഫാമിലി” എന്ന ആപ്തവാക്യവുമായി കമ്പനിയുടെ പ്രതിബദ്ധത ഒരിക്കൽ കൂടി വെളിവാക്കുന്ന പ്രവർത്തനം ആയിരുന്നു ഇത്.

ഗവർണറുടെ പ്രസ്താവന
അൽ-അഹമ്മദി ഗവർണർ എൻബിടിസിയുടെ മാതൃകാപരമായ CSR പ്രവർത്തനങ്ങൾ, വിശ്വസ്തത, രാഷ്ട്ര വികസനത്തിന് നൽകിയ സംഭാവന എന്നിവയെ പ്രകീർത്തിച്ചു. സർക്കാർ -സ്വകാര്യ മേഖലകളുടെ കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും അദ്ദേഹംഓർമ്മിപ്പിച്ചു.
നുവൈസീബ് അതിർത്തി നവീകരണത്തിലെ പ്രവർത്തനങ്ങൾക്ക് എൻബിടിസി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് നാസർ അൽ-ബദ്ദ, മാനേജിംഗ് ഡയറക്ടർ കെ.ജി.എബ്രഹാം, വൈസ് ചെയർമാൻ ഇബ്രാഹിം മുഹമ്മദ് നാസർ അൽ-ബദ്ദ ഉൾപ്പെടെയുള്ളവർക്ക് വ്യക്തിപരമായി ഗവർണർ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

സന്നിഹിതർ
നുവൈസീബ് ബോർഡർ ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് യാക്കൂബ് അൽ-മുഹൈനി
അസിസ്റ്റന്റ് മാനേജർ കേണൽ അബ്ദുൽ ലത്തീഫ് യൂസഫ് അൽ-ഖറാസ്
എൻ ബി ടി സി ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ
