KUWAITMIDDLE EAST

വീക്ഷണം പ്രവാസി പുരസ്‌കാരം നേടിയ വർഗീസ് പുതുകുളങ്ങരക്ക് ആദരവ് ഒരുക്കി ഒ ഐ സി സി കുവൈറ്റ്

കുവൈറ്റ് : വീക്ഷണത്തിന്റെ പ്രഥമ പ്രവാസി പുരസ്‌കാരം നേടിയ വർഗീസ് പുതുകുളങ്ങരക്ക് ആദരവ് ഒരുക്കി ഒ ഐ സി സി കുവൈറ്റ് സ്വീകരണ സമ്മേളനമൊരുക്കി. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഒ.ഐ.സി.സി ജന. സെക്രട്ടറി ബി. എസ്. പിള്ള അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി മിഡ്‌ഡിൽ ഈസ്റ്റ് കൺവീനറും ഗ്ലോബൽ സെക്രട്ടറിയുമായ അഡ്വ: ഹാഷിക്ക് തൈക്കണ്ടി സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുവൈറ്റിലെയും ഗൾഫ് രജ്ജ്യങ്ങളിലെയും മാത്രമല്ല പ്രവാസി സമൂഹത്തിന്നകമാനം ആശ്രയിക്കാവുന്ന വ്യക്തിത്വമാണ് വര്ഗീസ് പുതുക്കുളങ്ങര. അദ്ദേഹത്തിന് വീക്ഷണം പ്രഥമ പ്രവാസി പുരസ്‌കാരം നൽകിയത് തീർത്തും ഉചിതയുമായി എന്ന് യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് അഡ്വ: ഹാഷിക്ക് തൈക്കണ്ടി പറഞ്ഞു. ജന. സെക്രട്ടറി ബിനു ചെമ്പാലയം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒ.ഐ.സി.സി സെക്രട്ടറി എം. എ. നിസ്സാം നന്ദി രേഖപ്പെടുത്തി.
‘വർഗീസ് പുതുകുളങ്ങര’ അനുമോദന കുറിപ്പ് സെക്രട്ടറി സുരേഷ് മാത്തുർ അവതരിപ്പിച്ചു. കെ.എം.സി.സി നേതാവ് ഫാസിൽ കൊല്ലം, ഒ.ഐ.സി.സി ഭാരവാഹികളായ മനോജ് ചണ്ണപ്പേട്ട, ജോയ് കരവാളൂർ, റിഷി ജേക്കബ് സാമൂഹിക പ്രവർത്തകരായ സിദ്ദിഖ് വലിയകത്ത്, മനോജ് നന്ത്യാലത്ത്, ഡോ. അമീർ അഹമ്മദ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. വീക്ഷണത്തിന് വേണ്ടി കൃഷ്ണൻ കടലുണ്ടി, വുമൺസ് വിങ്ങിനു വേണ്ടി ഷെറിൻ ബിജു, യുത്ത് വിങ് നു വേണ്ടി ജോബിൻ ജോസ്, വർഗീസ്പോൾ (പോപ്പിൻസ്) തുടങ്ങിയവരും ആശംസകളർപ്പിച്ചു. വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരും ജനറൽ സെക്രട്ടറി മാരും യൂത്ത് വിങ്, വുമൺസ് വിങ് തുടങ്ങിയ പോഷക സംഘടനകൾക്കു വേണ്ടിയും വര്ഗീസ് പുതുകുളങ്ങരക്ക് ഹാരാർപ്പണം ചെയ്തു.

സഹപ്രവർത്തകരുടെയും ഒ.ഐ.സി.സി അംഗങ്ങളുടെയും പൂർണ്ണമായ പിന്തുണക്കും ആശംസകൾക്കും വികാര നിർഭരമായ വാക്കുകളോട് വര്ഗീസ് പുതുക്കുളങ്ങര സന്തോഷം രേഖപ്പെടുത്തി. ജീവിതത്തിൽ കടുത്ത വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുമ്പോഴും ആലംബ ഹീനരെ സഹായിക്കുവാനുള്ള മനസ്സുണ്ടാകുന്നത് പ്രധാനമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. യെസ് ബാന്റിന്റെ റാഫി കല്ലായി, അൻവർ സാരഗ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.