KUWAITMIDDLE EAST

കുവൈറ്റിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കുവൈറ്റ് : ഏപ്രിൽ നാലിന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 123 സ്കൂളുകൾ പോളിങ്ങിനും അനുബന്ധ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കുമായി ഉപയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ഷൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഡോ. അഹ്മദ് അൽ ഹജ്‌രിഅറിയിച്ചു. പോളിങ്ങിനായി 759 ബാലറ്റ് ബോക്സുകൾ തയ്യാറാക്കിയിട്ടുണ്ട് . ഏകദേശം 1,518 ബൂത്തുകൾ ആണ് പോളിങ്ങിനായി ക്രമീകരിക്കപ്പെടുക. 2,232 പുരുഷന്മാരും 2,639 സ്ത്രീകളും ഉൾപ്പെടെ ആകെ 4,871 വോളണ്ടിയർമാരായിരിക്കും പോളിംഗ് നടപടിക്രമങ്ങൾ നിയന്ത്രിക്കുക. കുവൈറ്റ് റെഡ് ക്രസൻ്റ് സൊസൈറ്റിയുമായുള്ള ഏകോപനത്തോടെ പോളിംഗ് കേന്ദ്രങ്ങളിൽ വോളണ്ടിയർ മെഡിക്കൽ ടീമിനെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.