കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു
അസുഖ ബാധിതനായി ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത് . 86 വയസ്സായിരുന്നു .
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുവൈറ്റ് ആമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹിനെ നവംബർ 29 നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് അദ്ദേഹം അന്തരിച്ചത് . രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട് .
കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂൺ 20നു ആയിരുന്നു ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹിന്റെ ജനനം. 2020 സെപ്റ്റംബർ 29 നാണ് കുവൈറ്റിന്റെ പതിനാറാമത്തെ ഭരണാധികാരിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇരുപത്തഞ്ചാം വയസ്സിൽ ഹവല്ലി ഗവർണർ ആയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. . 1978 മുതൽ 1988 വരെ കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായും തുടർന്ന് കുവൈത്തിന്റെ പ്രധിരോധ മന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചു . ശരീഫ സുലൈമാൻ അൽ ജാസ്സിം. ആണ് ഭാര്യ..കുവൈത്ത് പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് സബാഹ് മൂത്ത മകൻ ആണ്.ഷെയ്ഖ് ഫൈസൽ അൽ നവാഫ്, ( ദേശീയ സേന മേധാവി ) ഷെയ്ഖ് അബ്ദുള്ള അൽ നവാഫ്, ഷെയ്ഖ് സാലിം അൽ നവാഫ് ( ദേശീയ സുരക്ഷാ മേധാവി ), ഷെയ്ഖ ഷെയ്ഖ എന്നിവരാണ് മറ്റു മക്കൾ.