MIDDLE EASTUAE

പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാൻ എന്നും മുന്നിൽ സി എച്ച് സെന്ററുകള്‍; പ്രദീപ്‌ നെന്മാറ

ഷാർജ: തൃശൂർ മെഡിക്കൽ കോളേജിന് സമീപം പുരോഗമിക്കുന്ന സി എച്ച് സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജ കെഎംസിസി നാട്ടിക മണ്ഡലം കമ്മിറ്റി മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ഷാർജ കെഎംസിസി തൃശൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഖാദർ ചക്കനത്ത് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാൻ എല്ലായിപ്പോഴും സി എച്ച് സെന്ററുകൾ മുൻപന്തിയിൽ നിലകൊള്ളുന്നുവെന്ന് പ്രധാന വേദിയിലെത്തിയ ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ട് പ്രദീപ്‌ നെന്മാറ മെമ്പർഷിപ്പ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. അവരോടൊപ്പം നിലകൊള്ളുന്ന വ്യക്തികളെയും സംഘടനകളെയും അദ്ധേഹം അഭിനന്ദിച്ചു.
അക്വാ അറബ് ട്രേഡിങ് കമ്പനി എം.ഡി. നിയാസ് പടുവിങ്ങൽ, അൽ മഖ്സൂദ് ഗ്രൂപ്പ് എം.ഡി. മുഹമ്മദ് സിദ്ദിഖ് എന്നിവർക്ക് ടെൽകോൺ ഗ്രൂപ്പ് എം.ഡി. കബീർ മെമ്പർഷിപ്പ് വിതരണം ചെയ്തു.
സി എച്ച് സെന്റർ മണ്ഡലം കോഡിനേറ്റർ ഇക്ബാൽ മുറ്റിച്ചൂർ സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡണ്ട് മൊയ്നുദ്ധീൻ വലപ്പാട് നന്ദി രേഖപ്പെടുത്തി. ദുബായ് കെഎംസിസി കോഴിക്കോട് ജില്ല മുൻ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല വിഷയാവതരണം നടത്തി.
മണ്ഡലം പ്രസിഡന്റ് കാദർമോൻ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹബീബ് ചാഴൂർ ആമുഖ പ്രസംഗം നടത്തി.
ഇർഷാദ് മണലൂർ പ്രാർത്ഥന നടത്തി, ജില്ലാ ട്രഷറർ മുഹ്സിൻ നാട്ടിക, ജില്ലാ കോർഡിനേറ്റർ അബ്ദുൽ വഹാബ് ചേർപ്പ്, ദുബായ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്, അഡ്വ. സന്തോഷ്‌ നായർ, നസറുദ്ധീൻ ഗുരുവായൂർ, ഷിയാസ് കൊടുങ്ങല്ലൂർ, നജീബ് കൈപ്പമംഗലം, വനിതാ വിംഗ് തൃശൂർ ജില്ലാ സെക്രട്ടറി ഹസീന റഫീഖ് എന്നിവർ ആശംസ പ്രസംഗം നടത്തി. നൗഫർ പുതുശ്ശേരി, ശിഹാബ് കടവിൽ, ശരീഫ് നാട്ടിക, ഷെജില അബ്ദുൽ വഹാബ്, ഫസീല കാദർമോൻ എന്നിവർ ഏകോപനം നിർവഹിച്ചു.