ഗാന്ധിയൻ തോട്സ് യുഎഇ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു
ദുബായ്: ഇന്റർനാഷണൽ സെന്റർ ഫോർ ഗാന്ധിയൻ തോട്സ് യുഎഇ ചാപ്റ്റർ മഹാത്മാഗാന്ധിയുടെ 155-ാമത് ജന്മദിനം ആചരിച്ചു. ചടങ്ങിൽ ചെയർമാൻ എൻ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധിയുടെ ജീവിതം രാജ്യത്തിനുള്ള സമർപ്പണത്തിന്റെയും അഹിംസയുടെയും മഹത്തായ മാതൃകയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു . രാജ്യരക്ഷാ പ്രതിജ്ഞ രാമചന്ദ്രൻ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ ബാബു പീതാംബരൻ, ബി. പവിത്രൻ, ടി.പി. അഷറഫ്, മധു നായർ, സി. മോഹൻദാസ്, പ്രമോദ് കുമാർ, ഹാരിസ്, ഷഫീഖ്, ശ്രീജിത്, സുലൈമാൻ കറുത്താക്ക, സിമി എന്നിവർ പ്രസംഗിച്ചു. ഗാന്ധിയൻ മൂല്യങ്ങളും ആധുനിക ലോകത്തിലെ പ്രാധാന്യവും ചർച്ച ചെയ്യുകയും, ഗാന്ധിജിയുടെ പ്രത്യാശയും ശാന്തിയും നിറഞ്ഞ ദർശനങ്ങൾ എന്നും പ്രസക്തമാണെന്നും പ്രാസംഗികർ പറഞ്ഞു.