KUWAITMIDDLE EAST

സക്കീർ ഹുസൈൻ തുവ്വൂരിന് ഐ എം സി സി കുവൈറ്റ് യാത്രയയപ്പ് നൽകി

കുവൈറ്റ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ഇസ്ലാമിക് ഗ്രൂപ്പ് നേതാവ് സക്കീർ ഹുസൈൻ തുവ്വൂരിനു ഐ എം സി സി കുവൈറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. ഇരുപത്തിയാറ് വർഷത്തെ പ്രവാസ ജീവിതത്തിൽ ഐ എം സി സി പോലുള്ള സംഘടനകളോട് സഹകരിക്കാൻ സാധിച്ചതിലും നിലപാടുകൾ ഉയർത്തിപ്പിടിച്ചു ഐ എം സി സി പ്രവർത്തിക്കുന്നതിലും അദ്ദേഹം സന്തോഷം പങ്കു വെച്ചു.
ഐംഎംസിസി പ്രസിഡണ്ട് ഹമീദ് മധൂർ, ജ:സെക്രട്ടറി ഷെരീഫ് താമശ്ശേരി എന്നിവർ ചേർന്ന് സക്കീർ ഹുസൈന് ഉപഹാരം കൈമാറി .ഐ എം സി സി, ജി സി സി കമ്മിറ്റി രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു, അബൂബക്കർ എ ആർ നഗർ, ഹാരിസ് പൂച്ചക്കാട്, റഷീദ് ഉപ്പള, മുനീർ തിരക്കരിപ്പൂർ, ഇല്യാസ് പള്ളിക്കര എന്നിവർ സംസാരിച്ചു.