5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നവംബർ 7 മുതൽ 30 വരെ, ഫലം ഡിസംബർ 3 ന്.
ന്യൂഡല്‍ഹി: രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തീയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) പ്രഖ്യാപിച്ചു. 2023 നവംബര്‍ 7 മുതല്‍ 30 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന് നടക്കും. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളായും, മറ്റു സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായും വോട്ടെടുപ്പ് നടത്തും. ഛത്തീസ്ഗഢില്‍ നവംബര്‍ 7, നവംബര്‍ 17 തിയ്യതികളിലും, മധ്യപ്രദേശിൽ നവംബര്‍ 17നും, രാജസ്ഥാനിൽ നവംബര്‍ 23 നും, തെലങ്കാനയില്‍ നവംബര്‍ 30 നും, മിസോറാമിൽ നവംബര്‍ 7നും വോട്ടെടുപ്പ് നടക്കും. ഫലം ഡിസംബർ 3 ന് പ്രഖ്യാപിക്കും.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികളും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളും ഉള്‍പ്പെടെ എല്ലാ പങ്കാളികളുമായും തിരഞ്ഞെടുപ്പ് പാനല്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.