ഓപ്പറേഷൻ സിന്ദൂർ: പാക് ഭീകര ലോഞ്ച് പാഡുകൾക്ക് ഇന്ത്യയുടെ കനത്ത തിരിച്ചടി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയായാണ് “ഓപ്പറേഷൻ സിന്ദൂർ” നടപ്പാക്കിയത്. പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ള ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനിൽ ഒമ്പത് ഭീകര ലോഞ്ച് പാഡുകൾ തകർത്തതായി ഔദ്യോഗിക ഉറവിടങ്ങൾ അറിയിച്ചു.
ജമ്മു കാശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയെ ഉൾപ്പെടെ ആഗോള സമൂഹം പാകിസ്ഥാന്റെ ഭീകര ബന്ധത്തെ തടയാൻ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരാക്രമണത്തിൽ പാകിസ്ഥാൻ്റെ പങ്ക് വ്യക്തമാണെന്നും ഇന്ത്യ അതിനായുള്ള മറുപടി ശക്തമായ രീതിയിലാണ് നൽകിയതെന്നും മിസ്രി വ്യക്തമാക്കി.
പാകിസ്ഥാനിലും പാക് അധീന കശ്മീരിലും പ്രവർത്തിക്കുന്ന ഭീകര പരിശീലന കേന്ദ്രങ്ങളെയാണ് ഓപ്പറേഷനിൽ ലക്ഷ്യമാക്കിയതെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ ഈ കേന്ദ്രങ്ങൾ ലൊക്കേറ്റ് ചെയ്ത് മില്ലിറ്ററി ആക്ഷൻ കൈക്കൊണ്ടതായും അവര്‍ അറിയിച്ചു. സാധാരണ പൗരന്മാർക്ക് കേവലം ദോഷമുണ്ടാകാതിരിക്കാൻ സൂക്ഷിച്ചിരുന്നുവെന്നും സൈന്യം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഭീകരതയ്ക്കെതിരായ നിലപാട് വ്യക്തമാക്കുന്നുതാണ്.
