സംസ്ഥാന ജു-ജിത്സു ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലക്ക് 28 സ്വർണ്ണം
തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന ജു-ജിത്സു ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിദ്യാർത്ഥികളും ജു-ജിത്സു തിരുവനന്തപുരത്തിന്റെ സെക്രട്ടറി എച്ച് എസ് രാഹുലും, ടീം മാനേജർസ് അഖിൽനാത് പി എസ്, സൂരജ് എസും, ടീം കോച്ചസസുമായ അനന്ദു വി ആറും, അക്ഷയ ഹിന്ദ് എസ് ബിയും ടീമും 28 സ്വർണ്ണവും, 4 വെള്ളിയും, 1 വെങ്കലവും ജില്ലയ്ക്ക് നേടി കൊടുത്താണ് മടങ്ങിയത്.
കേരള സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജു-ജിത്സു മത്സരാർത്ഥിനി തൻവി നൈന മത്സരത്തിന്റെ ആദ്യത്തെ സർട്ടിഫിക്കറ്റും മെഡലും മുഖ്യാതിഥികളിൽ നിന്നും ഏറ്റുവാങ്ങി.
സംസ്ഥാന മത്സരം മലപ്പുറം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് യു. തിലകൻ ഉദ്ഘാടനം ചെയ്തു. ജു-ജിത്സു അസോഷിയേഷൻ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ഋഷികേശ് മുഖ്യാതിഥിയായി.
സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. ഹന്നത്ത്, ട്രഷറർ പി. മൻസൂർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 500 -ൽ പരം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.