ഒല്ലൂർ വില്ലേജ് ഓഫിസിലേക്ക് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്
ഒല്ലൂർ: ഒല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒല്ലൂർ വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഒല്ലൂരിലെ വില്ലേജ് ഓഫീസ് തൽസ്ഥാനത്ത് നിലനിർത്തുക, പ്രളയക്കെടുതികൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുക, ഒല്ലൂർ കോളേജിന് സ്വന്തമായ സ്ഥലവും കെട്ടിടവും നിർമ്മിക്കുക, ശോചനീയാവസ്ഥയിലുള്ള റോഡുകൾ പരിഹരിക്കുക, പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, വയനാട്ടിലെ ദുരന്തത്തിന്റെ യഥാർത്ഥ കണക്ക് പുറത്തുവിടുക എന്നിവ അടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ച് നടന്നത്.
മാർച്ച് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ മണ്ഡലം പ്രസിഡണ്ട് ഡേവിസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജെയ്ജു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.
ഒല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് റിസൻ വർഗീസ്, ഡിസിസി മെമ്പർ സനോജ് കാട്ടുകാരൻ, ഫ്രാങ്കോ തൃക്കുക്കാരൻ, ഇ.വി.സുനിൽരാജ്, നിമ്മി റപ്പായ്, സന്ദീപ് സഹദേവൻ, ജോൺസൻ മുളങ്ങൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രതിഷേധ മാർച്ചിൽ കോൺഗ്രസ് നേതാക്കളായ എൻ.പി.രാമചന്ദ്രൻ, ആനന്ദ് മൊയലൻ, ജോസ് പറമ്പൻ, ശശി പോട്ടയിൽ, കെ.എം.രാജൻ, പോൾ വടക്കേത്തല, കെ.ആർ.ബാബു, ടോമി ഒല്ലൂക്കാരൻ, പി.ജെ. അലക്ക്സ്, വിൽസൻ പളിപുറം, സി.എം.രാമചന്ദ്രൻ, കെ.ജെ. പോളി, ഷോമ്മി ഫ്രാൻസിസ്, ഷാജു അരിമ്പൂർ, ബിന്ദു കുട്ടൻ, ടി.ആർ. ഷാജു, സി.കെ. ഡേവിസ്, ഒ.രാമകൃഷ്ണൻ, വർഗീസ് വല്ലച്ചിറ, ശോഭന പുഷ്പാംഗതൻ, ജോജു മൊയലൻ, സനീഷ് മേനാച്ചേരി, ജോജു പഞ്ഞികാരൻ, ആന്റു നീലംങ്കാവിൽ, ജോയ്സൻ ജോസ്, സുന്ദരൻ കൈല്ലാത്തുവളപ്പിൽ, ടോണി തോമസ്, ഫ്രിജോ ഫ്രാൻസിസ്, ബിറ്റി തോമസ്, എൻ.ടി.കുട്ടൻ, ജോസ് അക്കര, ജീവൻ തോട്ടാൻ, ചാക്കോ മുട്ടത്ത്, ഷോൺ ജോസ്, അയ്യപ്പദാസ്, ഡേവീസ് കുറ്റികാടൻ, സജീവൻ മുലപ്പിള്ളി, ലിയോൻസൻ ചങ്കത്ത്, ഡിസ് മ്മി ഷമ്മി, ജിതിൻ ജോസ്, സി.ടി. റപ്പായ്, ബർട്ടി പൂകോടൻ, പി.എസ്. യേശുദാസൻ, റിങ്ക്സൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.