ബാലാവകാശം: പദ്ധതി നിര്‍വഹണത്തില്‍ വകുപ്പുകളുടെ കൂട്ടായ്മ അനിവാര്യം- കമ്മീഷന്
കുട്ടികളുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വഹണത്തില്‍ എല്ലാ വകുപ്പുകളുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് ബാലവകാശ കമ്മീഷന്. ബാലാവകാശ പദ്ധതികളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിന് ജില്ലാതല ബാലവാകാശ കമ്മീഷന് സ്റ്റേക്ക് ഹോള്‍ഡേഴ്സ് യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
ഒരു പദ്ധതി തുടങ്ങുമ്പോള്‍ അത് ഫലപ്രാപ്തിയില്‍ എത്തുന്നത് വരെ കൃത്യമായ ഇടപെടല്‍ നടത്തണമെന്ന് ഉദോഗസ്ഥര്‍ക്ക് കമ്മീഷന് നിര്‍ദേശം നല്കി. ഏകോപന മനോഭാവത്തോടെ സഹകരിച്ച് സമയബന്ധിതമായി പദ്ധതി നിര്‍വഹണം നടത്തണം. ബാലസൗഹൃദത്തോടെ എല്ലാവരും പെരുമാറണം. ബസ് സ്റ്റാന്റ്, ടൗണുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും പോലീസിന്റെ കൃത്യമായ നിരീഷണം ഉറപ്പ് വരുത്തണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
ജില്ലയില്‍ വിവിധ വകുപ്പുകള്‍ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ കമ്മീഷന് വിലയിരുത്തി. കുട്ടികള്‍ നേരിടുന്ന മാനസിക വെല്ലുവിളികള്‍, ലഹരി ഉപയോഗം, പോക്സോ കേസുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. പദ്ധതി നിര്‍വഹണവും സുരക്ഷയും ഉറപ്പാക്കുന്നതിന് കൃത്യമായി ശിശു സംരക്ഷണ സമിതികള്‍ കൂടാനും കമ്മിഷന് നിര്‍ദ്ദേശം നല്കി.
ശിശുദിന വാരാഘോഷങ്ങളുടെ ഭാഗമായി അങ്കണവാടിയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റു വേഷം ധരിച്ചെത്തിയ കുട്ടികള്‍ക്ക് ക്രയോണ്‍സ്, സ്കെച്ച് എന്നിവ സമ്മാനിച്ചു.
ബാലവകാശ കമ്മീഷന് ചെയര്മാന് കെ വി മനോജ് കുമാര്‍ അധ്യഷനായി. അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, കമ്മീഷന് അംഗം അഡ്വ. ടി സി ജലജമോള്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ എ ബിന്ദു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.