THRISSUR

ടുഗതർ ഫോർ തൃശ്ശൂർ; ഭക്ഷ്യ ധാന്യ കിറ്റ് വിതരണോദ്ഘാടനം

ഏങ്ങണ്ടിയൂർ : ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി എങ്ങണ്ടിയൂർ പഞ്ചായത്തിലെ 10 ദരിദ്ര കുടുംബങ്ങൾക്ക് സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ നൽകുന്ന ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിന്റെ (ടുഗതർ ഫോർ തൃശ്ശൂർ) ഉദ്ഘാടനം വാടാനപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ബിനു ബി എസ് നിർവഹിച്ചു. വിദ്യാർഥികൾ ഭക്ഷ്യധാന കിറ്റുകൾ എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതു കണ്ണന് കൈമാറി. ദീനദയാൽ ട്രസ്റ്റ് ചെയർമാൻ വേലായുധൻ പണിക്കശ്ശേരി അധ്യക്ഷ വഹിച്ച ചടങ്ങിൽ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ വിജയം ടി ആർ സ്വാഗതം പറഞ്ഞു. ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ എ മോഹനൻ, എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരമേശ്വരൻ പി ഡി, വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതീഷ് പനക്കൽ, പതിമൂന്നാം വാർഡ് മെമ്പർ ഉഷ സുകുമാരൻ, സ്കൂൾ ക്ഷേമസമിതി പ്രസിഡണ്ട് ഷിനോദ് കെ വി, മാതൃഭാരതി പ്രസിഡണ്ട് അനു വി എസ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാലയത്തിലെ കോക്കരിക്കുലർ കോഡിനേറ്റർ സ്മിത പി എൽ നന്ദി പറഞ്ഞു.