THRISSUR

തളിക്കുളത്ത് വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

തൃശൂർ: അഖിലകേരള ധീവരസഭ തളിക്കുളം സൗത്ത് കരയോഗവും, ഒമ്പതാം വാർഡ് വയോജന ക്ലബ്ബും സംയുക്തമായി സിതാറാം ആയുർവേദ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. വാർഡിലെ മുതിർന്ന പൗരൻമാരുടെ ആരോഗ്യ സുരക്ഷക്ക് മുൻഗണന നൽകി അവരുടെ ആരോഗ്യത്തോടു കൂടിയുള്ള സുഖകരമായ ജീവിതത്തിന് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ. സജിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം കെ ബാബു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ എ എം മെഹബൂബ് ആമുഖ പ്രസംഗം നടത്തി. ചടങ്ങിന് ധീവരസഭ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ടി വി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. സിതാറാം ആയുർവ്വേദ മാനേജർ സുബ്രഹ്മണ്യൻ വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിൽ ആയുർവ്വേദയുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ് നടത്തി. ധീവരസഭ സൗത്ത് കരയോഗം പ്രസിഡണ്ട് കെ ജി ഗോപി, ജാഗ്രതാ സമിതി ഫെസിലിറ്റേറ്റർ അനിഷ,ഒമ്പതാം വാർഡ് വികസന സമിതിയംഗം എ എ അൻസാർ, വയോജന ക്ലബ്ബ് പ്രസിഡണ്ട് വി വി ഷൺമുഖൻ, അനിരുദ്ധൻ കുട്ടം പറമ്പത്ത്, ആശാവർക്കർ ഷീല ബാബു, അങ്കണവാടി വർക്കർമാരായ ഉഷ, അഖില, കുടുംബശ്രീ എ ഡി എസ് അംഗങ്ങളായ ഷീജ പ്രകാശൻ, ഗിരിജ, മെഹറുന്നിസ എന്നിവർ നേതൃത്വം നൽകി. ഡോക്ടർ:ഷിബിന, ഡോ: ഗായത്രി, ഡോ: ജോബി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.