THRISSUR

നെല്ലുവായ് ധന്വന്തരി ക്ഷേത്രം റോഡ് നാടിന് സമര്‍പ്പിച്ചു

തൃശൂർ: നെല്ലുവായ് ധന്വന്തരി ക്ഷേത്രം റോഡ് എ.സി മൊയ്തീന്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. ബ്രിക്ക്‌സ് വിരിച്ച് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയ റോഡിന്റെ ഉദ്ഘാടനം എംഎല്‍എ നിര്‍വ്വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത്‌ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ വിനിയോഗിച്ചാണ് 137 മീറ്റര്‍ റോഡ് നിര്‍മ്മിച്ചത്. ഓവര്‍സിയര്‍ കെ.കെ സജിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ. സുദര്‍ശന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രേംരാജ് ചൂണ്ടലാത്ത് എന്നിവര്‍ മുഖ്യാതിഥികളായി. വൈസ് പ്രസിഡണ്ട് ബിന്ദു ഗിരീഷ്, ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. വി.സി ബിനോജ് മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊടുമ്പില്‍ മുരളി, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ ജോസ്, എം.സി ഐജു, സുധീഷ് പറമ്പില്‍, സ്വപ്ന പ്രദീപ്, പി.എം സജി, ധന്വന്തരി ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട് കലാമണ്ഡലം നാരായണന്‍ നായര്‍, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.സി ഫ്രാന്‍സിസ് മാസ്റ്റര്‍, ദേവസ്വം ഓഫീസര്‍ പി.ബി ബിജു, ധന്വന്തരി ആയുര്‍വേദ ആശുപത്രി ഡോ. അരുണ്‍ കൈമള്‍, ഉപദേശക സമിതി എക്‌സിക്യൂട്ടീവ് പി.സി അബാല്‍ മണി, ഉപദേശക സമിതി വൈസ് പ്രസിഡണ്ട് ടി.കെ ശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
.