FEATURED

52 വര്‍ഷം നീണ്ട ഭരണത്തിനൊടുവില്‍ ഡെന്‍മാര്‍ക്കിലെ മാര്‍ഗരേത്ത് II രാജ്ഞി സ്ഥാനമൊഴിയുന്നു

ഡെന്‍മാര്‍ക്ക്: ഡെന്മാര്‍ക്കിലെ ജനപ്രിയ രാജ്ഞി സിംഹാസനമൊഴിയുന്നു. യൂറോപ്പിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാജ്ഞിയായ മാര്‍ഗ്രത്ത് II, ജനുവരി 14 ന് സ്ഥാനമൊഴിയുമെന്നും കിരീടാവകാശിയായ തന്റെ മകന്‍ ഫ്രെഡറിക്കിന് ബാറ്റണ്‍ കൈമാറുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.83 കാരിയായ മാര്‍ഗ്രെത്ത് 52 വര്‍ഷമായി രാജ്യം ഭരിക്കുകയും ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണശേഷം യൂറോപ്പിലെ ഏക രാജ്ഞിയുമാണ്. സിംഹാസനത്തിലിരുന്ന അരനൂറ്റാണ്ടിനിടയില്‍ ഡാനിഷ് റോയല്‍റ്റിയെ സൂക്ഷ്മമായി നവീകരിച്ചതിന് അവര്‍ പ്രശംസിക്കപ്പെട്ടു.
ഡാനിഷ് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരാഗത പുതുവത്സര പ്രസംഗത്തിനിടെയാണ് തന്റെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി അവര്‍ അപ്രതീക്ഷിതമായ പ്രഖ്യാപനം നടത്തിയത്.
”ഞാന്‍ 52 വര്‍ഷമായി ഡെന്‍മാര്‍ക്കിന്റെ രാജ്ഞിയായിരുന്നു,”രണ്ടാഴ്ചയ്ക്കുള്ളില്‍ ഞാന്‍ സ്ഥാനമൊഴിയും. അവര്‍ പറഞ്ഞു. എന്റെ പ്രിയപ്പെട്ട പിതാവിന്റെ പിന്‍ഗാമിയായി 52 വര്‍ഷങ്ങള്‍ക്ക് ശേഷം 2024 ജനുവരി 14-ന് ഞാന്‍ ഡെന്‍മാര്‍ക്കിന്റെ രാജ്ഞി സ്ഥാനം ഒഴിയും. എന്റെ മകന്‍ കിരീടാവകാശി ഫ്രെഡറിക്കിന് സിംഹാസനം കൈമാറുമെന്ന് പറഞ്ഞു.