രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായി കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരൻ
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ.1998 ൽ പോലീസ് കോൺസ്റ്റബിൾ ആയി KAP രണ്ടാം ബറ്റാലിയനിൽ ആണ് സലീഷ്.എൻ.ശങ്കരന്റെ പൊലീസ് ജീവിതം ആരംഭിച്ചത് . 2003 -ൽ സബ് ഇൻസ്പെക്ടർ ആയി . 2010 ൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി പ്രമോഷൻ ലഭിച്ചു. 11 വർഷത്തെ സേവനത്തിനു ശേഷം 2021 ൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയി നിയമിതനായി. തുടർന്ന് വടകര സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയി നിയമിതനായി . നിലവിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് സലീഷ്.എൻ.ശങ്കരന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിക്കുന്നത്. ഇതുവരെയുള്ള സർവീസ് കാലയളവിൽ 128 ഗുഡ് സർവീസ് എൻട്രിയും, 2013 ൽ സ്തുത്യർഹ സേവനത്തിന് കേരള മുഖ്യമന്ത്രിയുടെ മെഡലും, 2016 ൽ കുറ്റാന്വേഷണ മികവിന് ഡിജിപി യുടെ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്. ഭാര്യ നിഷി, 2 മക്കൾ ജിതിൻ, ഇക്സോറ അമ്മ നളിനി ശങ്കരൻ.