ദളപതി വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു; ‘തമിഴക വെട്രി കഴകം’
ചെന്നൈ: തമിഴ് ചലച്ചിത്ര താരം ദളപതി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്ന് പേര് നല്‍കിയിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും വിജയ് പ്രസ്താവനയിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പാര്‍ട്ടിയുടെ ലോഗോയും കൊടിയും പുറത്തുവിടും.വരുന്ന ഏപ്രിലില്‍ പാര്‍ട്ടി ആദ്യ സമ്മേളനം നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിനായി മൊബൈല്‍ ആപ്പും പുറത്തിറക്കും. ഒരു കോടി അംഗങ്ങളെയാണ് തമിഴക വെട്രി കഴകം അംഗങ്ങളായി പ്രതീക്ഷിക്കുന്നത്.
വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുടെ യോഗം കഴിഞ്ഞ ദിവസങ്ങള്‍ പനയൂരില്‍ നടന്നിരുന്നു. ഈ യോഗത്തില്‍ വെച്ച് പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിരുന്നു. ആരാധക സംഘടനക്കപ്പുറം രക്തദാനം, ഭക്ഷണ വിതരണം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലും സംഘടന പങ്കാളികളായിരുന്നു.