ഓപ്പറേഷന്‍ ഫോസ്‌കോസ്: 132 സ്ഥപനങ്ങള്‍ അടച്ചു
തൃശൂർ: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ ഫോസ്‌കോസിന്റെ ഭാഗമായി ജില്ലയില്‍ ഫെബ്രുവരി അഞ്ച് മുതല്‍ എട്ട് വരെ 36 സ്‌ക്വാഡുകളായി നടത്തിയ പരിശോധനയില്‍ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിച്ച 132 സ്ഥപനങ്ങള്‍ അടച്ചു. 1089 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വാര്‍ഷിക വിറ്റുവരവ് 12 ലക്ഷത്തിന് മുകളിലോ (മാസത്തില്‍ ഒരു ലക്ഷം/ ദിവസത്തില്‍ 3500 വരെ) ഒന്നില്‍ കൂടുതല്‍ ജീവനക്കാരോ ഉള്ള സ്ഥാപനങ്ങളും ഫുഡ് സേഫ്റ്റി ലൈസന്‍സ് കരസ്ഥമാക്കിയാണ് പ്രവര്‍ത്തിക്കേണ്ടത്. ഇതിന് വിരുദ്ധമായ രജിസ്‌ട്രേഷനില്‍ പ്രവര്‍ത്തിച്ച 121 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിലേക്ക് മാറാന്‍ നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും ജില്ലയില്‍ പരിശോധന ശക്തമാക്കുമെന്ന് അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.