KERALAMTHRISSUR

നവതിയുടെ നിറവിൽ പ്രശസ്ത ചരിത്ര ഗവേഷകൻ വേലായുധൻ പണിക്കശ്ശേരി

എങ്ങണ്ടിയൂർ ദീനദയാൽ എജുക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ മാനേജരും പ്രശസ്ത ചരിത്ര ഗവേഷകനുമായ വേലായുധൻ പണിക്കശ്ശേരിയുടെ നവതി ആഘോഷമായ ‘നവതിക’യുടെ ഉദ്ഘാടന കർമ്മം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. ചടങ്ങിൽ നവതിക സ്വാഗതസംഘം ചെയർമാൻ ഗോപിനാഥ് വന്നേരി അധ്യക്ഷത വഹിച്ചു. ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ എ മോഹനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ, രാഷ്ട്രീയ സ്വയം സേവക സംഘം സംസ്ഥാന കാര്യവാഹ് പി എൻ ഈശ്വരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വേലായുധൻ പണിക്കശ്ശേരി എഴുതിയ അറുപത്തിയഞ്ചാമത് ചരിത്ര ഗ്രന്ഥമായ സിന്ധു നദീതട സംസ്കാരവും പ്രാചീന ഭാരതത്തിലെ സർവകലാശാലകളും എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.

ഏകാത്മ മാനവദർശനതിലൂന്നി ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെ അസാധാരണ പാണ്ഡിത്യം ആർജ്ജിച്ചു ആ അറിവ് സ്വന്തമാക്കുക മാത്രമല്ല മറ്റുള്ളവരിലേക്ക് പകർന്ന് മാതൃകയാകാനും ശ്രീ വേലായുധൻ പണിക്കശ്ശേരിക്ക് സാധിച്ചു. സരസ്വതി വിദ്യാനികതൻ അഡ്മിനിസ്ട്രേഷൻ രംഗത്ത് വിജയം വരിച്ചതിന് ദൃഷ്ടാന്തമാണ് സരസ്വതി വിദ്യാനികേതന്റെ വളർച്ച കോളേജ് വിദ്യാഭ്യാസം ലഭിക്കാതിരുന്ന പണിക്കശ്ശേരി തന്റെഗ്രന്ഥങ്ങളെ സർവകലാശാലകളിൽ എത്തിച്ചാണ് മധുര പ്രതികാരം ചെയ്തത് പണിക്കശ്ശേരിയുടെ ഭവനത്തിന്റെ നാമമായ നളന്ദ പഴയ നളന്ദയെ ഓർമിപ്പിക്കും വിധം ഗ്രന്ഥങ്ങളുടെ ഭണ്ഡാരമാണ് എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.


കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ നവതിക സ്വാഗത സംഘം ചെയർമാൻ ഗോപിനാഥ് വന്നേരി ആദരിച്ചു. ആരിഫ് മുഹമ്മദ് ഖാൻ വേലായുധൻ പണിക്കശ്ശേരിയെ ആദരിച്ചു. വേലായുധൻ പണിക്കശ്ശേരിയുടെ മറുപടി പ്രസംഗത്തിന് ശേഷം വിവിധ സംഘടനകളും വ്യക്തികളും വേലായുധൻ പണിക്കശ്ശേരിയെ ആദരിച്ചു. ചരിത്ര ഗവേഷകൻ വേലായുധൻ പണിക്കശ്ശേരി എഴുതിയ പുസ്തകങ്ങളുടെയും അദ്ദേഹത്തിന് ലഭിച്ച അവാർഡുകളുടെയും പ്രദര്ശനമായ ചരിത്ര സരണി കേരള ഗവർണർ സന്ദർശിച്ചു. ദേശീയ ഗാനാലാപനത്തോടെ നവതികയ്ക്ക് തിരശ്ശീല വീണു.