കുവൈറ്റിലെ മെഡ്‌ക്‌സ് മെഡിക്കൽ ഗ്രൂപ്പിന്റെ രണ്ടാമത് ശാഖ അബു ഹലീഫയിൽ
കുവൈറ്റിലെ ആതുര സേവന രംഗത്ത് സ്വകാര്യ മേഖലയിലെ പ്രമുഖരായ മെഡ്‌ക്‌സ് മെഡിക്കൽ ഗ്രൂപ്പിന്റെ രണ്ടാമത് ശാഖ അബു ഹലീഫയിൽ ഫെബ്രുവരി 22ന് മധ്യാഹ്നശേഷം 3 .30-ന് തുറക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു .
ഫഹാഹീലിലെ മെഡ്‌ക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഓഡിറ്റോറിയത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രൂപ്പ് പ്രസിഡൻ്റും സിഇഒയുമായ മുഹമ്മദ് അലി വി.പി. ആണ് ‘മെഡ്‌ക്‌സ് സെയ്ൻ’ എന്ന പേരിലുള്ള പുതിയ ശാഖയുടെ പ്രഖ്യാപനം നടത്തിയത്. അബുഹലീഫയിലെ കുവൈറ്റ് മാജികിന് എതിർവശത്തായാണ് പുതിയ ശാഖ പ്രവർത്തന സജ്ജമായത്. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഡെർമറ്റോളജി, ഡെൻ്റൽ തുടങ്ങി 5 ഡിപ്പാർട്ട്‌മെന്റ്കൾക്കാണ് പുതിയ കേന്ദ്രം നിലവിൽ സേവനം നൽകുന്നത്.
ഉദ്ഘാടന മാസത്തിൽ പുതിയ ക്ലിനിക്കിൽ നിന്ന് ലഭ്യമാകുന്ന ആവേശകരമായ ഉദ്ഘാടന പാക്കേജുകളും സൗജന്യ സേവനങ്ങളും മുഹമ്മദ് അലി പ്രഖ്യാപിച്ചു. ഈ മാസം 22 മുതൽ 29 വരെ ഡോക്ടറുടെ കൺസൾട്ടേഷൻ നിരക്കുകൾ തികച്ചും സൗജന്യമാണ്. കൂടാതെ, 2024 ഫെബ്രുവരി 22 മുതൽ മാർച്ച് 15 വരെ 11 ലാബ് പരിശോധനകൾ ഉൾപ്പെടുന്ന പ്രത്യേക ആരോഗ്യ പാക്കേജ് 5 ദിനാർ മാത്രം ചിലവിൽ നൽകുമെന്ന് അദ്ധേഹം അറിയിച്ചു. ജാസിം മുഹമ്മദ് അലസ്മി (മെഡ്‌ക്‌സ് ഗ്രൂപ്പ് സ്‌പോൺസർ), ഡോ. എബ്‌തേസം ഹുസൈൻ അബ്ബാസ് (സ്‌പോൺസർ – മെഡ്‌ക്‌സ് സെയിൻ മെഡിക്കൽ കെയർ), മുബാറക് (പബ്ലിക് റിലേഷൻസ് ഓഫീസർ), ജുനൈസ് കോയിമ്മ (മെഡ്‌ക്‌സ് ഗ്രൂപ്പ് ഓപ്പറേഷൻസ് ഹെഡ്), ഷമീം അഹമ്മദ് ഖാൻ (മെഡ്‌ക്‌സ് ഗ്രൂപ്പ് കൺസൾട്ടൻ്റ്). തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.