KUWAITMIDDLE EAST

ഇഫ്താർ വിരുന്നൊരുക്കി തനിമ കുവൈറ്റ്‌ ‘സൗഹൃദത്തനിമ’

കുവൈറ്റ്: കുവൈറ്റിലെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ തനിമ കഴിഞ്ഞ 20 വർഷമായി റമസാൻ നോമ്പ് കാലത്ത് നടത്തി വരുന്ന ഇഫ്താർ വിരുന്ന് ‘സൗഹൃദത്തനിമ’ സംഘടിപ്പിച്ചു. കുവൈറ്റ്‌ ട്രാൻസ്‌പ്ലാന്റ് സൊസൈറ്റി പ്രസിഡന്റ് ഡോ. മുസ്‌തഫ അൽ മോസാവി ഉദ്‌ഘാടനം നിർവഹിച്ചു. സൗഹൃദത്തനിമ കൺവീനർ ഹബീബുള്ള മുറ്റീച്ചൂറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രോഗ്രാം കൺവീനർ ഡോമിനിക് ആന്റണി സ്വാഗതവും തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം ആമുഖപ്രസംഗവും നടത്തി.
തുടർന്ന് തനിമ പുതിയതായി ആസൂത്രണം ചൈയ്യുന്ന കാരുണ്യത്തനിമയുടെ ഉദ്‌ഘാടനം ഡോ. മുസ്‌തഫ അൽ മോസാവി നിർവഹിച്ചു.

കുവൈറ്റിൽ നിന്നും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന എയ്ഞ്ചലിൻ ഷാ ജേക്കബ്, നെവിൻ ജോൺ അലക്സ്‌, ബ്രയാനാ തെരേസ തോമസ് എന്നീ കുട്ടിത്തനിമാംഗങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കൈമാറി. കെ. എം. ആർ.എം. സ്പിരിറ്റ്യൽ ഡയറക്ടർ റവ.ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, സാരഥി കുവൈറ്റ് പ്രസിഡണ്ട്‌ കെ. ആർ. അജി, മതപണ്ഢിതനായ ഫൈസൽ മഞ്ചേരി എന്നിവർ ഇഫ്താർ സന്ദേശം നൽകി. മാത്യു വർഗീസ്, ഡോ. ഹംസ പയ്യന്നൂർ, കെ.സ്.വർഗീസ് എന്നിവർ ആശംസ അറിയിച്ചു. സൗഹൃദത്തനിമ ജോയിന്റ് കൺവീനർ ടി. കെ. ഷംസുദീൻ യോഗത്തിന് നന്ദി അറിയിച്ചു.