PoliticsTHRISSUR

തൃശൂർ ഡി സി സി യിൽ ഒഐസിസി |ഇൻകാസ് പ്രവർത്തകരുടെ യോഗം നടന്നു

തൃശൂർ : തൃശൂർ, ആലത്തൂർ, ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ ഒഐസിസി/ ഇൻകാസ് പ്രവർത്തകരുടെ യോഗം ചേരുകയും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു.
ആലത്തൂർ ലോക്സഭാ മണ്ഡലം ചെയർമാൻ സുഭാഷ് ചന്ദ്രബോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മിറ്റിയുടെ ഇലക്ഷൻ ക്യാമ്പയിൻ ചെയർമാൻ രാജു കല്ലുംപ്പുറം 2024 ലെ തിരെഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. പൊന്നാനി മണ്ഡലം ചെയർമാൻ സലീം പൊന്നാനി, നാസർ ലാറ്റ്സ് ,റസാഖ് പൂക്കോട്ടുപ്പാടം, മമ്മദ് പൊന്നാനി, അഡ്വാക്കറ്റ് അജി കുര്യാക്കോസ്, സലീം ചിറക്കൽ, ചന്ദ്രപ്രകാശ് ഇടമന, ഫൈസൽ താഹനി, നസീർ മുറ്റിചൂർ, നാസർ അൽദാന, മൊയ്‌ദുണ്ണി ആലത്തയിൽ, നെൽസൺ ഐപ്പ്, ഡേവിസ് വടക്കൻ, കെ. പി. ജോസ്, ഷാജി കാസ്മി, രാജേന്ദ്രൻ മന്നംപറ്റ, ടി. എ.അബു, ഫസലുദ്ധീൻ, ഫൈസൽ ദമാൻ അടക്കമുള്ളവർ പ്രസംഗിച്ചു. തുടർന്നും കേരളത്തിൽ വരാൻ പോകുന്ന തെരെഞ്ഞെടുപ്പുകൾക്ക് ഈ കമ്മിറ്റികളുടെ പ്രാധാന്യം വളരേ വലുതാണ് എന്ന ഗ്ലോബൽ കമ്മിറ്റി ചെയർമാന്റെ അഭിപ്രായത്തെ എല്ലാവരും സ്വാഗതം ചെയ്തു. തൃശൂർ മണ്ഡലം ചെയർമാൻ എൻ. പി. രാമചന്ദ്രന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പ്രത്യകം അഭിനന്ദിച്ചു. യോഗത്തിന്ന് തൃശൂർ ലോക്സഭാ മണ്ഡലം ജനറൽ കൺവീനർ എൻ. എ. ഹസ്സൻ സ്വാഗതവും ചാലക്കുടി മണ്ഡലം വൈസ് ചെയർമാൻ ടി. എ. നാസർ ചെന്ത്രാപ്പിന്നി നന്ദിയും രേഖപ്പെടുത്തി.