THRISSUR

വിദ്യാര്‍ത്ഥികള്‍ക്കായി പഠനോത്സവ ക്വിസ് മത്സരം സംഘടിപ്പിച്ചു

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വിദ്യാകിരണം മിഷനും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംബന്ധിച്ച ബ്ലോക്ക്, കോർപ്പറേഷൻ തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിൽ 864 പേർ രജിസ്റ്റർ ചെയ്തതിൽ 569 വിദ്യാർത്ഥികൾ പങ്കെടുത്തു. ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തി വിദ്യാർത്ഥികൾക്ക് അറിവ് പകരുകയാണ് ലക്ഷ്യം. ബ്ലോക്ക്, കോർപറേഷൻ തലത്തിൽ വിജയിച്ച നാല് പേരെ വീതം മെയ്‌ 10ന് നടക്കുന്ന ജില്ലാതല ക്വിസ് മത്സരത്തിനായി തിരഞ്ഞെടുത്തു. എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും നൽകി. ജില്ലാതലത്തിൽ വിജയികളാകുന്ന നാല് പേർക്ക് മേയ് 20 മുതല്‍ മൂന്നു ദിവസം അടിമാലിയില്‍ നടക്കുന്ന ജൈവവൈവിധ്യ പഠനോത്സവ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.