THRISSUR

ഏറൻ സമാജം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവം

തൃപ്രയാർ: തൃപ്രയാർ ബീച്ച് ഏറൻ സമാജം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി.
ഒന്നാം ദിവസം രാവിലെ മഹാഗണപതി ഹവനം, ആചാര്യവരണം, പരിഹാര ഹോമങ്ങൾ, ഭഗവതി സേവ, ഉഷപൂജ, വിശേഷാൽ പൂജകൾ, വൈകീട്ട് താലവാദ്യമേളങ്ങളോടുകൂടി ദേവതാ വിഗ്രഹങ്ങളുടെ എഴുന്നള്ളിപ്പ്, ദീപാരാധന, സഹസ്രനാമാർച്ചന, പ്രഭാഷണം, രാത്രി അത്താഴപൂജ എന്നിവ നടന്നു.

ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മനോഹരമായി പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ സതീശൻ ആചാരി, പ്രധാന ശില്പി ഷിജിൽ അന്തിക്കാട്, തച്ചു ശാസ്ത്ര ശില്പി കൊടുങ്ങല്ലൂർ ഉണ്ണികൃഷ്ണൻ ആചാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ക്ഷേത്രം തന്ത്രി ഡോ.വിജയൻ കരുമാത്ര മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി സുനിൽ സഹകാർമ്മികത്വം വഹിച്ചു.
ക്ഷേത്രം രക്ഷാധികാരി കെ.എ വാസു, ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് കെ.എസ് വിജയകുമാർ, ജനറൽ സെക്രട്ടറി പി.എം മനോജ്, വൈസ് പ്രസിഡന്റ് കെ.ആർ ഷാജി, ജോയിന്റ് സെക്രട്ടറി ഇ.എസ് തിലകൻ, മീരാ ആനന്ദൻ, നിർമ്മാണ കമ്മറ്റി പ്രസിഡന്റ് കെ.ആർ ശോഭനൻ, സെക്രട്ടറി പി.കെ ദാസൻ, ജോയിന്റ് സെക്രട്ടറി കെ.വി രഘുനാഥൻ, ട്രഷറർ ഭാരതി വേലായുധൻ, വൈസ് പ്രസിഡന്റ് കാർത്തികേയൻ പി.കെ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മെയ് 10 അക്ഷയ തൃദീയ ദിവസമാണ് പുന:പ്രതിഷ്ഠ മഹോത്സവം ആഘോഷിക്കുന്നത്. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം 6.45 നും 8 നും മധ്യേ പുനപ്രതിഷ്ഠ ചടങ്ങ് നടക്കും. ഉച്ചക്ക് അന്നദാനം, വൈകീട്ട് ദീപാരാധനക്ക് ശേഷം പെരിഞ്ഞനം ആലിങ്ങലമ്മ ടീമിന്റെ വീരനാട്യവും അരങ്ങേറും.