തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വിളക്കുമാടം സമ്പൂർണ്ണമായും പിച്ചള പൊതിഞ്ഞു
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ വടക്കുവശം ചേർന്നുള്ള വിളക്കുമാടത്തിലെ കേടുവന്ന വിളക്കുകൾ പുനസ്ഥാപിച്ച് പിച്ചള പൊതിഞ്ഞ പ്രവർത്തി പൂർത്തീകരിച്ചു. വിളക്കുമാട സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പടിഞ്ഞാറേ മനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് നിർവഹിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി എം മനോജ് കുമാർ, അസിസ്റ്റൻറ് കമ്മീഷണർ കെ ബിജു കുമാർ, ക്ഷേത്രം മാനേജർ എ പി സുരേഷ് കുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് രാജൻ പാറേക്കാട്ട്, സെക്രട്ടറി വി ശശിധരൻ, ട്രഷറർ വി ആർ പ്രകാശൻ മറ്റു സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടെ തൃപ്രയാർ ക്ഷേത്രത്തിലെ വിളക്കുമാടം സമ്പൂർണ്ണമായും പിച്ചള പൊതിഞ്ഞ് ചൈതന്യവത്താക്കി. നിലവിലുള്ള തൃപ്രയാർ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിലാണ് വടക്കുവശം പൂർണമായും പിച്ചള പൊതിയുന്ന ഈ പ്രവർത്തി പൂർത്തീകരിച്ചത്.