GeneralHealthKERALAMTHRISSUR

ഹരിത കേരളാ മിഷന്‍ നടപ്പിലാക്കിവരുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ക്യാമ്പയിനിൻ്റെ യോഗം ചേര്‍ന്നു

തൃശ്ശൂർ : ഹരിത കേരളം മിഷന്‍ നടപ്പിലാക്കിവരുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിനിൻ്റെ ഭാഗമായി ജില്ലാതല കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു. ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിന് കുടുംബങ്ങള്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി ഓരോ വാര്‍ഡില്‍ നിന്നും രണ്ടുപേരെ വീതം തെരഞ്ഞെടുത്തു പരിശീലനം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പഞ്ചായത്ത് ഘടക സ്ഥാപനങ്ങളിലും അങ്കണവാടികളിലും സോളാര്‍ സിസ്റ്റം അനെര്‍ട്ട് മുഖേന സ്ഥാപിക്കല്‍, ഇലക്ട്രിക്കല്‍ വയര്‍മാന്‍മാര്‍ക്ക് വയറിങ് ആധുനിക രീതി പരിചയപ്പെടുത്തുക, കന്നുകാലികള്‍ വളര്‍ത്തുന്നവര്‍ക്ക് ആവശ്യമായ സൈലേജ് സംവിധാനം ഒരുക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനായി ഏറ്റെടുക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സി. ദിദിക പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടര്‍ ഡോ. എ.വി ഷാബു, അനെര്‍ട്ട് ഡിസ്ട്രിക്ട് എഞ്ചിനീയര്‍ കെ.വി പ്രിയേഷ്, അതുല്‍ എനര്‍ജി കണ്‍സള്‍ട്ടന്‍സി സന്തോഷ്, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ പ്രതിനിധി ഡോ. സോമന്‍, കെ.എസ്.ഇ.ബി അസിസ്റ്റൻ്റ്തൃശ്ശൂർ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോജ്, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ജോയിന്റ് സെക്രട്ടറി അനിത, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.ജി സുഗതന്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.