General

വയനാടിന് കൈത്താങ്ങായി ഇന്ന് തൃശൂരിന്റെ 7,13,757 രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലുഗ്രൂപ്പ് ഡയറക്ടര്‍ എം.എ സലീമിന്റെ നേതൃത്വത്തിലുള്ള നാട്ടികയിലെ എം.കെ അബു ട്രസ്റ്റ് നല്‍കുന്ന ധനസഹായം മന്ത്രി കെ. രാജന്‍ ഏറ്റുവാങ്ങുന്നു.

തൃശൂർ : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി തൃശ്ശൂര്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഗസ്റ്റ് 3 -ന് 7,13,757 രൂപ ലഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ചെക്ക് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എഡിഎം ടി. മുരളി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഏറ്റുവാങ്ങി. നാട്ടികയില്‍ പ്രവര്‍ത്തിക്കുന്ന ലുലുഗ്രൂപ്പ് ഡയറക്ടര്‍ എം.എ സലീമിന്റെ നേതൃത്വത്തിലുള്ള എം.കെ അബു ട്രസ്റ്റ് 5 ലക്ഷം രുപ നല്‍കി. തൃശ്ശൂര്‍ ഡിസ്ട്രിക്ട് ടോഡി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) 1 ലക്ഷം രൂപയും ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് 55,500 രൂപയും കുന്നംകുളം, കാണിപ്പയ്യൂര്‍ മഹാപ്‌സ് സ്‌ക്വാഡ് ക്ലബ് 10,000 രൂപയും നല്‍കി. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും വിദ്യാര്‍ത്ഥികളുമായി 48,257 രൂപയും നല്‍കി. കളക്ട്രേറ്റിലെ കളക്ഷന്‍ സെന്ററില്‍ ഇതുവരെ 13,67,584 രുപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു.