General

ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതനിൽ യൂഫോറിയ 2024 സമാപിച്ചു

ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ രണ്ടുദിവസങ്ങളിലായി നടന്ന കലാമേള യൂഫോറിയ 2024 സമാപിച്ചു . എ സി വി ന്യൂസ് റീഡറും, റേഡിയോ ജോക്കിയുമായ കുമാരി അക്ഷര അനിൽകുമാർ കലാമേള ഉദ്‌ഘാടനം ചെയ്തു. ദിനദയാൽ ട്രസ്റ്റ് വൈസ് ചെയർമാൻ രാജൻ കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൾ ബിന്ദു സി സ്വാഗതം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎസ് സി ഇൻഫർമേഷൻ ടെക്നോളജിയിൽ രണ്ടാം റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥി കുമാരി സ്നേഹ കെഎസിനെ അനുമോദിച്ചു.


സ്കൂൾ അക്കാഡമിക് ഡയറക്ടർ വിജയം ടി. ആർ, ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ എ മോഹനൻ, സ്കൂൾ മാതൃഭാരതി പ്രസിഡൻറ് രാധികാ രാജേഷ് ,വെൽഫെയർ വൈസ് പ്രസിഡൻറ് ദിവ്യ രമേഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ കലാമേള കൺവീനർ വിമിത എ ആർ നന്ദി പ്രകാശിപ്പിച്ചു. താളം, രാഗം,ഭാവം,ലയം എന്നീ നാല് സ്റ്റേജുകളിൽ ആയി മുന്നൂറോളം വിദ്യാർത്ഥികളാണ് യൂഫോറിയ 2024 -ൽ പങ്കെടുത്തത്.