നാട്ടിക ഗവൺമെന്റ് ഫിഷറീസ് ഹയർസെക്കന്ററി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഘടന (OSA) രൂപീകരിച്ചു
നാട്ടിക: നാട്ടിക ഗവൺമെന്റ് ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി അഡ്ഹോക്ക് കമ്മിറ്റി യോഗം ചേർന്നു. പിടിഎ പ്രസിഡണ്ട് ‘മണി സി.എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ പ്രിയ ഹെഡ് മാസ്റ്റർ ഷെരീഫ് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ആർ എം മനാഫ് , ചെയർമാൻ ഗണേശൻ, എസ് എം സി ചെയർമാൻ മഹേഷ് നായരുശ്ശേരി, യു കെ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. പ്രസിഡണ്ടായി രാഹുലൻ .പി.കെ, വൈസ് പ്രസിഡണ്ട് മാരായി ജയ പാലൻ പി സി, മോഹിനി ഭാസ്കരൻ. ജനറൽ ‘സെക്രട്ടറിയായി ആർ..എം. മനാഫ് ജോയിൻ സെക്രട്ടറിമാരായി വി വി പ്രദീപ്, സുകന്യ ടീച്ചർ
ട്രഷറർ ആയി ഗോപാലകൃഷ്ണൻ ‘ കെ.വി. എന്നിവരേയും തെരഞ്ഞെടുത്തു. പൂർവ വിദ്യാർത്ഥികളെ മുഴുവൻ ഒരു കുടകീഴിൽ കൊണ്ടുവരാനും സ്കൂളിന്റെ ഭാവി പ്രവർത്തനങ്ങൾ, പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്ന പദ്ധതികൾ തുടങ്ങിയവയിൽ തങ്ങളാൽ കഴിയുന്ന സംഭാവനകൾ ചെയ്യാനുമുള്ള ശ്രമങ്ങൾ നടത്തുമെന്ന് നേതൃത്വം വാർത്താകുറിപ്പിൽ അറിയിച്ചു.