ഒഐസിസി | ഇൻകാസ് തൃശൂർ ജില്ല ഗ്ലോബൽ കമ്മിറ്റിയെ അഭിനന്ദിച്ച് ഡിസിസി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠൻ എം പി
തൃശൂർ: കോണ്ഗ്രസ് പാർട്ടിയുടെ വിദേശ രാജ്യങ്ങളിലെ പോഷക സംഘടന ആയ ഒഐസിസി | ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ കമ്മിറ്റി മീറ്റിങ്ങിൽ മുഖ്യാതിഥി ആയി സംസാരിച്ച തൃശൂർ ഡിസിസി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠൻ എം പി കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടന്ന യോഗത്തിന് ഒഐസിസി | ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റി ഗ്ലോബൽ ചെയർമാൻ എൻ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജിസിസി രാജ്യങ്ങൾ ആയ യു എ ഇ, സൗദി അറേബ്യ, ബഹറൈൻ, ഖത്തർ, കുവൈറ്റ്, ഒമാൻ കൂടാതെ കെനിയ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉള്ള തൃശൂർ ജില്ല ഒഐസിസി | ഇൻകാസ് പ്രവർത്തകരുടെ ഗ്ലോബൽ കമ്മിറ്റി ആണ് യോഗം സംഘടിപ്പിച്ചത്. കഴിഞ്ഞ 6 വർഷങ്ങളായി മാതൃകപരമായി പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് തൃശൂർ ജില്ലാ ഗ്ലോബൽ കമ്മിറ്റി എന്നും ഒഐസിസി | ഇൻകാസ് ന് സ്വന്തമായി ഡിസിസി ഓഫീസികത്തു ഓഫീസ് റൂം ഉള്ളത് തൃശൂർ ജില്ലാ കമ്മിറ്റിയിൽ മാത്രമാണെന്നും. അത് ഒഐസിസി ഗ്ലോബൽ കമ്മിറ്റിക്കു ഡിസിസി നൽകിയ അംഗീകാരമാണെന്നും ഡിസിസി പ്രസിഡന്റ് പറഞു. അതുപോലെ നാട്ടിൽ എത്തുന്ന ഒഐസിസി | ഇൻകാസ് പ്രവർത്തകരെ അർഹിക്കുന്ന പരിഗണനയോടെ പൊതുരംഗത്ത് സജീവ സാന്നിധ്യമാകുന്ന തരത്തിൽ ക്രമീകരണം നടത്താൻ ഡിസിസി പ്രതിജ്ഞാബദ്ധമാണെന്നും വി. കെ. ശ്രീകണ്ഠൻ പറഞ്ഞു. മറ്റു ജില്ലാ കമ്മിറ്റികൾക്ക് എല്ലാം മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ ആണ് ഒഐസിസി തൃശൂർ ജില്ലാ ഗ്ലോബൽ കമ്മിറ്റി നടത്തുന്നത് എന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ഡി സി സി ഭാരവാഹികൾ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ, ബൂത്ത് പ്രസിഡന്റമാർ,
പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങി എല്ലാവരുമായും ചർച്ച നടത്തി മാത്രമേ ഡിസിസി യുടെ പ്രവർത്തനങ്ങൾ വരും കാലങ്ങളിൽ മുന്നോട്ടു കൊണ്ടുപോകുകയുള്ളു എന്നും അദ്ദേഹം ഉറപ്പു പറഞ്ഞു. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും ലക്ഷ്യം വളരെ വലുതാണെങ്കിലും ഒന്നിച്ചു നിന്നാൽ ഇതെല്ലാം നടക്കുമെന്നും അദ്ധേഹം ഓർമിപ്പിച്ചു. ജില്ലയിലെ കോൺഗ്രസ് കുടുംബത്തിലെ എല്ലാ അഭിപ്രായ വൈവിധ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടും ഓരോ പ്രവർത്തകന്റെയും വികാരത്തെയും മാനിച്ചുകൊണ്ടും പ്രസ്ഥാനത്തെ പഴയ പ്രതാപത്തിലേക്ക് നയിക്കുകയാണ് പ്രഥമ ഉദ്ദേശമെന്നും ഡിസിസി പ്രസിഡന്റ് ഒഐസിസി | ഇൻകാസ് നേതാക്കളോട് പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ എന്നും നെഞ്ചോടു ചേർത്ത് നിർത്തുന്ന തൃശൂരിന്റെ മണ്ണിൽ പാർട്ടിയുടെ സംഘടനാ സംവിധാനം താഴെതട്ട് മുതൽ വിപുലപ്പെടുത്തി കോൺഗ്രസിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുവാനും തൃശൂരിലെ കോൺഗ്രസിനെ സുവർണ്ണ കാലത്തേക്ക് തിരിച്ചു കൊണ്ടുവരാനും ഒഐസിസിയുടെയും ഇൻകാസ്ന്റെയും പൂർണ്ണ പിന്തുണ തനിക്കു വേണമെന്നും അദ്ദേഹം ആവശ്യപെട്ടു .
യോഗത്തിന് ഗ്ലോബൽ കമ്മിറ്റി ജനറൽ കൺവീനർ അബ്‌ദുൾ മനാഫ് സ്വാഗതവും ഗ്ലോബൽ മെമ്പർ എൻ.എ. ഹസ്സൻ നന്ദിയും പറഞ്ഞു. ഗ്ലോബൽ വൈസ് ചെയർമാൻ സുരേഷ് ശങ്കർ , ടി. എ.രവീന്ദ്രൻ, ജലിൻ തൃപ്രയാർ , നാസർ വലപ്പാട്, തൽഹത് , ഹമീദ് കണിച്ചട്ടിൽ , സുരേഷ് വല്ലത്ത് , ക്ലിന്റോ ജോസ്, മണികണ്ഠൻ, ടി. എ. നാസർ, പി.ടി. ജോസഫ് , താജുദ്ദീൻ, നാസർ കറുകപ്പാടം , ബി.പവിത്രൻ, റിയാസ് ചെന്ത്രാപ്പിന്നി , സുബാഷ് ചന്ദ്രബോസ്, ചന്ദ്രപ്രകാശ് എടമന , ഉസ്മാൻ അന്തിക്കാട് , ഇ .വി . പ്രകാശ്, സലിം ചിറക്കൽ, കെ. എച്ച്. താഹിർ, അയൂബ് , സുജിത് ശങ്കർ, ഫിറോസ് മുഹമ്മദലി, ആന്റോ, തസ്‌ലീം, ആരീഷ്, ഹാരീസ്, ഷാജി കാസ്മി, ബാസ്റ്റിൻ, അലി, ഷാഫി, റഷീദ്, കുമാർ, ഉദയ്, അശറഫ്, തുടങ്ങി നിരവധി പേർ സംസാരിച്ചു.