KERALAMTHRISSUR

പി.ടി.എ. പ്രസിഡണ്ടുമാർക്ക് ശില്പശാല സംഘടിപ്പിക്കുന്നു

തൃശ്ശൂർ: ജില്ലയിലെ തനതു വിദ്യാഭ്യാസ പദ്ധതിയായ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പി.ടി.എ. പ്രസിഡണ്ടുമാർക്ക് വേണ്ടി ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ വിദ്യാലയങ്ങളിൽ പുതിയ പി.ടി.എ. കമ്മറ്റികൾ നിലവിൽ വന്ന സാഹചര്യത്തിലാണ്, പ്രസിഡണ്ടുമാരെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ ജില്ലാ/ ഉപജില്ലാതലങ്ങളിൽ 15 കേന്ദ്രങ്ങളിളായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 2024 സെപ്റ്റംബർ 4 ബുധൻ രാവിലെ 10.00 മണിക്ക് തൃശ്ശൂർ മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പദ്ധതി ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് നിർവ്വഹിക്കും. തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ, ഹായർസെക്കന്ററി-വോക്കേഷണൽ വിദ്യാലയങ്ങളിൽ നിന്നുള്ള 88 പി.ടി.എ. പ്രസിഡണ്ടുമാരാണ് ഈ ശിൽപ്പശാലയിൽ പങ്കെടുക്കുക. തുടർന്ന് സെപ്റ്റംബർ 9, 10, 11, 12 തീയതികളിലായി എ.ഇ.ഒ. – ഡി.ഇ.ഒ. കേന്ദ്രങ്ങളിൽ നടക്കുന്ന ശിൽപ്പശാലകളോടെ പരിശീലന പദ്ധതി പൂർത്തീകരിക്കുന്നതിനാണ് പരിപാടി. ജില്ലയിലെ മുഴുവൻ പി.ടി.എ. പ്രസിഡണ്ടുമാരും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടക്കുന്ന പരിശീലനങ്ങളിൽ പങ്കാളികളാകണമെന്ന് സമേതം, പദ്ധതികളുടെ നിർവ്വഹണ ഉദ്യോഗസ്ഥയും വിദ്യാഭ്യാസ ഉപഡയറക്ടറുമായ എ.കെ.അജിതകുമാരി അഭ്യർഥിച്ചു.