പുത്തൻ പള്ളിയിൽ നബിദിനാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയർത്തി
വലപ്പാട് പുത്തൻ പള്ളിയിൽ നബിദിനാഘോഷത്തിൻ്റെ ഭാഗമായി പ്രസിഡണ്ട് വി കെ സുലൈമാൻ ഹാജി പതാക ഉയർത്തി, സെക്രട്ടറി പി ഐ നസീർ , ഖത്തീബ് അബ്ദുസമദ് ഫൈസി,എൻ എം ഷെരീഫ്,എം കെ ആദമു, കെ എ അയ്യൂബ്,പി വൈ ഷെരീഫ്, ടി എം സെക്കീർ, പി എ നിഷാദ്, കെ പി മുഹമ്മദാലി, കെ കെ ഹനീഫ, പി എം മുഹമ്മദ്, സി കെ ഷംസുദ്ദീൻ, പി ഷാജഹാൻ, ട്രഷറർ പി എസ് ഷഹീൻ ഉസ്താദുമാരായ പി പി മുസ്തഫ, മുഹമ്മദ് ദാരിമി, ജബ്ബാർ, യാക്കുബ്, സലാം ഷംസുദീൻ എന്നിവർ പങ്കെടുത്തു. പ്രവാചകൻ ( സ ) പ്രസക്തിയും പ്രഭാവവും എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന റബീഅ് കാംപയിനും നടന്നു.
മത ചിട്ടകളിൽ നിന്ന് അകന്ന ജീവിതവും തകർന്നടിയുന്ന കുടുംബബന്ധങ്ങളും സാമൂഹ്യ തിന്മയും അരാജകത്വവും ഉടലെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അത്തരത്തിലുളള ആധുനിക സമൂഹത്തെ സമുദ്ദരിക്കാനുള്ള പാതയിൽ പ്രവാചക ദർശനങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ടെന്നും സമസ്ത പ്രവാസി സെൽ ജില്ലാ പ്രസിഡണ്ട് ഡോ: സയ്യിദ് സി. കെ. കുഞ്ഞി തങ്ങൾ പറഞ്ഞു. ജംഇയ്യത്തുൽ മുഅല്ലിമീൻ നാട്ടിക റെയ്ഞ്ച് കമ്മിറ്റി വലപ്പാട് ബാബുൽ ഉലൂം ഹയർ സെക്കൻഡറി മദ്രസയിൽ വെച്ച് സംഘടിപ്പിച്ച ഇശ്ഖ് മജ്‌ലിസ് – മൗലിദ് ആത്മീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഞ്ച് പ്രസിഡണ്ട് സയ്യിദ് തഖിയുയുദ്ധീൻ യമാനി തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി പി മുസ്തഫ മൗലവി ആമുഖ പ്രഭാഷണം നടത്തി. ഉമർ ബാഖവി പഴയന്നൂർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു . വർക്കിംഗ് സെക്രട്ടറി പി .എ . അബ്ദുസ്സമദ് ഫൈസി റബീഅ് സന്ദേശം നൽകി. എൻ കെ സുബൈർ മുസ്ലിയാർ, പി ഐ നസീർ വലപ്പാട്, പി എം അബ്ദുൽ മജീദ് മുസ്ലിയാർ, പി എച്ച് സൈനുദ്ദീൻ, എം കെ ഹുസൈൻ മാസ്റ്റർ, ടി കെ അബ്ദുസ്സലാം മുസ്‌ലിയാർ, ഷെരീഫ്, ഷാജഹാൻ, ഷെഹിൻ, മുഹമ്മദ് റാഫി ബാഖവി, കെ പി അബ്ദുൽ കരീം മുസ്ലിയാർ, റാഫി റഹ്‌മാനി, പി എ അബ്ദുല്ല മുസ്‌ലിയാർ, എൻ എസ് ശാഹുൽ ഹമീദ് മുസ്ലിയാർ, കെ ബി ഹംസ ഹാജി, കെ കെ മുഹമ്മദ് ദാരിമി, ഹംസ സുഹ്‌രി ബാവ ഉസ്താദ്, പി എം ശംസുദ്ദീൻ, മൻസൂർ, ഫൈസൽ, സുബൈർ എന്നിവർ പ്രസംഗിച്ചു.